Saturday, April 27, 2024
spot_img

രാമക്ഷേത്രം തകർത്ത് പള്ളി പണിയും; ഭീഷണിയുമായി ആഗോള ഭീകര സംഘടന അൽ-ഖ്വായ്ദ; ജിഹാദിനെ ഇന്ത്യൻ മുസ്ലീങ്ങൾ പിന്തുണയ്ക്കണമെന്നും ആഹ്വാനം

ദില്ലി : രാമക്ഷേത്രം തകർത്ത് പകരം മസ്ജിദ് പണിയുമെന്ന ഭീഷണി മുഴക്കി ആഗോള ഭീകരസംഘടനയായ അൽ-ഖ്വായ്ദ. ഘസ്‌വ-ഇ-ഹിന്ദ് എന്ന അൽ-ഖ്വായ്ദയുടെ മാഗസിനിലൂടെയാണ് ഭീഷണി മുഴക്കിയിരിക്കുന്നത്‌.

വിശുദ്ധ യുദ്ധമായ ജിഹാദിനെ ഇന്ത്യയിലെ മുസ്ലീം ജനത പിന്തുണയ്‌ക്കാനും 110 പേജുകളുള്ള ജേണലിൽ ആഹ്വാനമുണ്ട് . ”രാമക്ഷേത്രം ഉയരുന്നത് പോലെ തന്നെ തകർക്കുമെന്നും ആ സ്ഥാനത്ത് ബാബറി മസ്ജിദ് ഉയരുമെന്നുമാണ് ഭീഷണി.

ബിംബാരാധന അവസാനിപ്പിച്ച് ഇന്ത്യയെ പൂർണമായും ഇസ്ലാമിക വിശ്വാസത്തിന്റെ ഭാഗമാക്കാൻ യുദ്ധം ചെയ്യണമെന്നും ജേണലിൽ പറയുന്നു.

Related Articles

Latest Articles