Tuesday, May 7, 2024
spot_img

ശിവശങ്കറിന്റെ രേഖകൾ കിട്ടിയേ പറ്റൂ,സർക്കാർ എത്ര ഒളിച്ചുവെച്ചിട്ടും കാര്യമില്ലെന്ന് ഇ ഡി;ഇന്ന് ജാമ്യം കിട്ടുമോ?

എം. ശിവശങ്കർ മേൽനോട്ടം വഹിച്ച പദ്ധതികളുടെ രേഖ ഇ.ഡിയ്ക്ക് കൈമാറാൻ സർക്കാർ ഒരുങ്ങുന്നു. ഇതിനായി രണ്ട് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി കൊണ്ട് സർക്കാർ ഉത്തരവ് ഇറക്കി. രണ്ട് വർഷം മുമ്പുള്ള ശിവശങ്കറിന്‍റെ അമേരിക്കൻ യാത്ര വിവരങ്ങളും ഇ.ഡിയ്ക്ക് കൈമാറും.

ഐ.ടി വകുപ്പിലെ അണ്ടർ സെക്രട്ടറി എൻ.സി സന്തോഷിനെയും സെക്ഷൻ ഓഫീസർ മാത്യു ജോൺ എന്നിവരെയുമാണ് ചുമതലപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ച രേഖകൾ കൈമാറാനായിരുന്നു നിർദ്ദേശം. നിയമോപദേശം ലഭിച്ച ശേഷം രേഖകൾ കൈമാറിയാൽ മതിയെന്ന തീരുമാനത്തെ തുടർന്ന് ഉദ്യോഗസ്ഥരുടെ യാത്ര റദ്ദാക്കി. ആ സാഹചര്യത്തിൽ രേഖകൾ എന്ന് കൈമാറുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല

അതിനിടെ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റഡി കാലാവധി പൂർത്തിയാക്കി ഇന്ന് കോടതിയിൽ ഹാജരാക്കും. ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. 20 തവണ സ്വർണം കടത്തിയത് ശിവശങ്കറിന്റെ അറിവോടെയാണെന്നാണ് ഇ. ഡി കോടതിയെ അറിയിച്ചിട്ടുള്ളത്. ശിവശങ്കറായിരുന്നു കള്ളക്കടത്തിന്‍റെ സൂത്രധാരനെന്നും ജാമ്യം അനുവദിക്കരുതെന്നുമാണ് ഇ.ഡി യുടെ നിലപാട്.

ലൈഫിലെ 36 പദ്ധതികളിൽ 26 എണ്ണവും നൽകിയത് രണ്ട് കമ്പനികൾക്ക്. രണ്ട് കമ്പനികളുടെ വിവരങ്ങൾ സ്വപ്‍നയ്‍ക്ക് അറിയാമായിരുന്നു. സുപ്രധാന വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്നയ്ക്ക് കൈമാറി. സ്വപ്നയ്ക്ക് സി.എം ഓഫീസുമായി അടുത്ത ബന്ധമായിരുന്നു. കെ ഫോണ്‍ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങളാണ് കൈമാറിയത്. ഇതുമൂലമാണ് കൈക്കൂലി ലഭിച്ചത്. ടെണ്ടറിന് മുമ്പേ തന്നെ കമ്പനികള്‍ പദ്ധതിയുടെ വിവരങ്ങള്‍ അറിഞ്ഞിരുന്നു. സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ സ്വപ്ന ഇടപെട്ടത് ശിവശങ്കര്‍ വഴി. ടോറസ് ടൌണ് ടൌണ്‍ പദ്ധതിയില്‍ ചില വ്യക്തികളുടെ പേരുകള്‍ സ്വപ്ന വെളിപ്പെടുത്തി. ഇവര്‍ ശിവശങ്കറുമായി അടുത്ത് ബന്ധമുള്ളവരെന്നും ഇ.ഡി വ്യക്തമാക്കി .

Related Articles

Latest Articles