Monday, May 6, 2024
spot_img

നീതി തേടി വാളയാർ പെൺകുട്ടികളുടെ അമ്മയും മധുവിന്‍റെ അമ്മയും അമിത് ഷായുടെ മുമ്പിലേയ്ക്ക് ; തങ്ങളുടെ ആവശ്യങ്ങൾ കേന്ദ്ര മന്ത്രിയെ അറിയിക്കും ; അനുകൂല നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷ

 

 

തിരുവനന്തപുരം: വാളയാർ പെൺകുട്ടികളുടെ അമ്മയെയും മധുവിന്‍റെ അമ്മയെയും സന്ദർശിക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തങ്ങളുടെ സങ്കടവും ആശങ്കകളും ആവശ്യങ്ങളും കേന്ദ്ര മന്ത്രിയോട് പറയുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ വ്യക്തമാക്കി . തുടർ അന്വേഷണത്തിന് കേരളത്തിന് പുറത്ത് നിന്നുള്ള സിബിഐ സംഘം വേണമെന്നാണ് വാളയാർ പെൺകുട്ടികളുടെ അമ്മയുടെ ആവശ്യം.

തങ്ങൾക്ക് മാത്രമായി ഒരു അഭിഭാഷകൻ വേണമെന്നും അവർ കൂട്ടിച്ചേർത്തു . അനുകൂല നിലപാട് ഉണ്ടാകും എന്നാണ് പ്രതീക്ഷയെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞു. കേസിൽ കേന്ദ്ര സഹായം വേണമെന്നാണ് മധുവിന്‍റെ അമ്മയുടെ ആവശ്യം. തിരുവനന്തപുരത്തെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണുന്നതിനായി ഇരുവരും എത്തിയത് .

 

 

 

 

Related Articles

Latest Articles