Monday, April 29, 2024
spot_img

‘രാജ്യത്ത് സമാധാനവും സ്ഥിരതയും നിലനിർത്തുന്നത് സൈന്യത്തിന്റെ മികച്ച പ്രവർത്തനങ്ങൾ, അപ്രതീക്ഷിതമായ എല്ലാ സാഹചര്യങ്ങളെയും മുന്നിൽ കണ്ട് എപ്പോഴും സജ്ജരായിരിക്കണം’; ഇന്ത്യൻ ആർമിയെ അഭിനന്ദിച്ച് രാജ്നാഥ് സിംഗ്

ദില്ലി: ഇന്ത്യൻ സൈന്യത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അപ്രതീക്ഷിതമായ എല്ലാ സാഹചര്യങ്ങളെയും മുന്നിൽ കണ്ട് സൈന്യം എപ്പോഴും സജ്ജരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 16 മുതൽ ആരംഭിച്ച ആർമി കമാൻഡേഴസ് കോൺഫറൻസ് 2023-ൽ സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

”യുദ്ധങ്ങളുടെ സ്വഭാവം മാറികൊണ്ടിരിക്കുകയാണ്. പുതിയ ഓപ്പറേഷൻ ആരംഭിക്കുമ്പോൾ മുൻ കാലങ്ങളിൽ നിന്നും പഠിച്ച പാഠങ്ങളും ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതിൽ നിന്നും പഠിച്ച പാഠങ്ങളും ഉൾപ്പെടുത്തി തന്ത്രങ്ങൾ മെനയുക, അതിനനുസരിച്ച് തയ്യാറെടുപ്പുകൾ നടത്തുക”- രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഇന്ത്യ- പാകിസ്ഥാൻ അതിർത്തിയിലുള്ള സൈന്യത്തിന്റെ പ്രവർത്തനങ്ങളേയും ഇന്ത്യ-ചൈന അതിർത്തിയിലുള്ള സൈന്യത്തിന്റെ പ്രവർത്തങ്ങളെയും മന്ത്രി അഭിനന്ദിച്ചു. സൈന്യത്തിന്റെ മികച്ച പ്രവർത്തനങ്ങളുടെ ഫലമായാണ് രാജ്യത്ത് സമാധാനവും സ്ഥിരതയും വർദ്ധിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആത്മനിർഭരതയിലൂടെ ഓരോ സൈനികനും ആയുധങ്ങൾ നവീകരിക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സർക്കാർ എപ്പോഴും സേനയ്‌ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Latest Articles