Sunday, September 24, 2023
spot_img

ദില്ലിയില്‍ വീണ്ടും വന്‍ അഗ്നിബാധ; 200ലധികം കുടിലുകള്‍ കത്തി നശിച്ചു; ഒഴിവായത് വന്‍ ദുരന്തം

ദില്ലി: കരോള്‍ ബാഗ് തീപിടുത്തത്തിന് പിന്നാലെ ദില്ലിയില്‍ വീണ്ടും വന്‍ അഗ്നിബാധ. പശ്ചിംപുരിയിലെ ചേരിയില്‍ പുലര്‍ച്ചെ ഒരു മണിയോടെയുണ്ടായ തീപിടുത്തതില്‍ 200ലധികം കുടിലുകള്‍ കത്തി നശിച്ചു. ഒന്നേകാലോടെ സ്ഥലത്തെത്തിയ 28 അഗ്നിശമന സേന യൂണിറ്റുകള്‍ തീ നിയന്ത്രണ വിധേയമാക്കിയതായാണ് വിവരം.

അഗ്നിബാധയില്‍ ഒരു സ്ത്രീക്ക് ഗുരുതരമായി പൊള്ളലേറ്റു. തീ പടര്‍ന്ന് തുടങ്ങിയപ്പോള്‍ തന്നെ ആളുകള്‍ ഇറങ്ങിയോടിയത് വന്‍ ദുരന്തം ഒഴിവാക്കി. ഇന്നലെ പുലര്‍ച്ചെ കരോള്‍ ബാഗിലുണ്ടായ തീ പിടുത്തത്തില്‍ മൂന്ന് മലയാളികളടക്കം പതിനേഴ് പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

Related Articles

Latest Articles