Monday, January 12, 2026

മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട; പിടികൂടിയത് 1.3 കോടിരൂപ, മുഹമ്മദ്, റഹീം എന്നിവർ അറസ്റ്റിൽ

മലപ്പുറം: മലപ്പുറം മേലാറ്റൂരിൽ 1.3 കോടി കുഴൽപ്പണവുമായി രണ്ട് പേരെ പിടികൂടി. കോഴിക്കോട് മുക്കം പൂളപ്പൊയിൽ സ്വദേശികളായ മലയിൽ മുഹമ്മദ്, നൊട്ടൻതൊടിക റഹീം എന്നിവരാണ് പിടിയിലായത്. മേലാറ്റൂർ സ്റ്റേഷനിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹൗസ് ഓഫീസർ സി എസ് ഷാരോണും സംഘവും നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് പ്രതികൾ വലയിലായത്.

കോയമ്പത്തൂരിൽ നിന്ന് കോഴിക്കോട് ജില്ലയിലേക്ക് കുഴൽപ്പണം കടത്തുന്നുണ്ട് എന്നാണ് പോലീസിന് ലഭിച്ച രഹസ്യ വിവരം. തുടർന്ന് പോലീസ് വാഹന പരിശോധന കർശനമാക്കുകയായിരുന്നു. പരിശോധനയിൽ ചൊവ്വാഴ്‌ച്ച രാത്രി 12 ഓടെ സംശയാസ്പദമായ സാഹചര്യത്തിൽ ഹ്യുണ്ടായ് ക്രെറ്റ കാർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് വാഹനം സ്റ്റേഷനിലെത്തിക്കുകയും പരിശോധന നടത്തുകയും ചെയ്തു. വാഹനത്തിന്റെ മുമ്പിലും പിൻ ഭാഗത്തുമായി രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന ഒരു കോടി മൂന്ന് ലക്ഷം രൂപ കണ്ടെത്തി.

കോയമ്പത്തൂരിൽ നിന്ന് പണം കോഴിക്കോട് ജില്ലയിലേക്ക് കടത്തുകയായിരുന്നുവെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. കസ്റ്റഡിയിലെടുത്ത കാറും പണവും പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.

Related Articles

Latest Articles