Monday, May 6, 2024
spot_img

മലപ്പുറം മഞ്ചേരിയിൽ നഗരസഭാംഗത്തിന് വെട്ടേറ്റു ; ഗുരുതരാവസ്ഥയിൽ മുസ്‌ലിം ലീഗ് നേതാവ്

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ നഗരസഭാംഗത്തിന് വെട്ടേറ്റു. മുസ്ലിം ലീഗ് നേതാവ് തലാപ്പിൽ അബ്ദുൾ ജലീലിനാണ് വെട്ടേറ്റത്. . വാഹന പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെ പയ്യനാട് വച്ചാണ് ജലീലിന് നേരെ ആക്രമണമുണ്ടായത്.ബൈക്കിലെത്തിയ രണ്ടുപേർ ജലീലിനെ റോഡിൽ വച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു .

ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബൈക്കിലെത്തിയ രണ്ട് പേർക്കായി പോലീസ് അന്വേഷണം തുടങ്ങി.

Related Articles

Latest Articles