Sunday, January 11, 2026

മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മർദ്ദനം; മഫ്തിയില്‍ വന്ന പോലീസുകാരനെതിരെ പരാതി

മലപ്പുറം:മലപ്പുറത്ത് ബസ് സ്റ്റോപ്പിൽ നിന്ന വിദ്യാർത്ഥിയെ മഫ്തിയില്‍ വന്ന പൊലീസുകാരൻ ക്രൂരമായി
മർദിച്ചെന്ന് പരാതി. കുഴിമണ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്.

സംഭവം നടന്ന ദിവസം കുഴിമണ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ചെറിയ സംഘര്‍ഷം ഉണ്ടായിരുന്നു. എന്നാല്‍ ഇതുമായി ഒരു ബന്ധവുമില്ലാത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കാണ് ക്രൂര മര്‍ദനമേറ്റത്. മര്‍ദനമേറ്റ വിദ്യാര്‍ത്ഥിക്ക് നേരത്തെ ഹൃദയ ശസ്ത്രക്രിയ നടന്നിരുന്നു. മര്‍ദ്ദിച്ചവരില്‍ എടവണ്ണ സ്റ്റേഷനിലെ പൊലീസുകാരനും ഉണ്ടെന്ന് പിതാവ് ബി അയൂബ് പറയുന്നു. സംഭവത്തില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി പോലീസ് കേസെടുത്തെങ്കിലും മൊഴിയെടുക്കാന്‍ വൈകി എന്നും കുടുംബം പറയുന്നു.

Related Articles

Latest Articles