Friday, September 25, 2026

അഭിനയം വളരെ മോശം! ഈ കിടപ്പറ രംഗം ഷൂട്ട് ചെയ്യാന്‍ എത്ര സമയമെടുത്തു? ചോദ്യത്തിന് ചുട്ടമറുപടി നല്‍കി നടി മാളവിക

ആരാധകർക്കുവേണ്ടി സോഷ്യൽമീഡിയയിൽ തന്റെ വിശേഷണങ്ങളെല്ലാം പങ്കുവയ്ക്കുന്ന താരമാണ് മാളവിക മോഹനന്‍. കഴിഞ്ഞ ദിവസം താരത്തിന്റെ പോസ്റ്റിന് ഒരാള്‍ അശ്ലീല കമന്റ് പോസ്റ്റ് ചെയ്തിരുന്നു. മാരന്‍ എന്ന സിനിമയിലെ കിടപ്പറ രംഗത്തെക്കുറിച്ചായിരുന്നു ചോദ്യം.

സിനിമയിലെ കിടപ്പറ രംഗം ഷൂട്ട് ചെയ്യാന്‍ എത്ര സമയമെടുത്തെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ഇതിന് ചുട്ട മറുപടി നല്‍കാന്‍ നടി മറന്നില്ല. ‘ഏറ്റവും ദുഃഖം നിറഞ്ഞ സ്ഥലമാണ് നിങ്ങളുടെ തല’ എന്നായിരുന്നു മാളവികയുടെ പ്രതികരണം.

മാളവികയുടെ അഭിനയത്തെയും ഒരാള്‍ വിമര്‍ശിച്ചു. നിങ്ങളുടെ അഭിനയം വളരെ മോശമാണെന്നും സോഷ്യല്‍ മീഡിയയിലെ ചൂടന്‍ ഫോട്ടോഷൂട്ട് കാണുന്നവരാണ് നിങ്ങളുടെ ആരാധകരെന്നായിരുന്നു വിമര്‍ശനം. ഇതിനും നടി മറുപടി നല്‍കി. ട്വിറ്ററില്‍ നിങ്ങളും എന്നെ ഫോളോ ചെയ്യുന്നുണ്ടല്ലോ, നിങ്ങളും ഫോട്ടോഷൂട്ടിന്റെ ആരാധകനാണോ എന്നായിരുന്നു താരത്തിന്റെ മറുചോദ്യം.

Related Articles

Latest Articles