Sunday, September 20, 2026

പ്രേക്ഷകരെ തിയേറ്ററിലെത്തിച്ച് മാളികപ്പുറം ;ആദ്യവാരം പിന്നിടുന്നതിന് മുമ്പ് കളക്ഷൻ 5 കോടി കടന്നു

കൊച്ചി : ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം ക്ലീൻ ബോക്സ് ഓഫീസ് ഹിറ്റെന്ന് റിപ്പോർട്ട്. നിറഞ്ഞ സദസ്സുകളിൽ ചിത്രം പ്രദർശനം തുടരുകയാണ്. ഡിസംബർ 30 ന് റിലീസ് ചെയ്ത ചിത്രം ആദ്യവാരം പിന്നിടുന്നതിന് മുമ്പ് തന്നെ 5 കോടി രൂപയാണ് തിയേറ്ററുകളിൽ നിന്നുമാത്രമായി നേടിയത്.

ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘മാളികപ്പുറം’. .ദേവനന്ദ ടൈറ്റില്‍ റോള്‍ കൈകാര്യം ചെയ്ത ചിത്രം അയ്യപ്പനെ കാണാന്‍ ആഗ്രഹിച്ചിറങ്ങുന്ന എട്ട് വയസ്സുകാരി പെണ്‍കുട്ടിയെ കേന്ദ്രീകരിച്ചാണ് വികസിക്കുന്നത്.

അഭിലാഷ് പിള്ള തിരക്കഥ ഒരുക്കിയ ചിത്രം ‘കാവ്യാ ഫിലിം കമ്പനി’യുടെയും ‘ആന്‍ മെഗാ മീഡിയ’യുടെയും ബാനറില്‍ പ്രിയ വേണുവും നീത പിന്റോയും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. . ബാലതാരങ്ങളായ ശ്രീപഥും ദേവനന്ദയുമാണ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Related Articles

Latest Articles