Wednesday, December 31, 2025

“നമ്മൾ അറിയാതെ പോയ നല്ലൊരു ഗായകനും ചിത്രകാരനും”: രവിയുടെ ഓർമ്മകൾ പങ്കുവെച്ച് മമ്മൂട്ടി

പ്രശസ്‌ത ഡബ്ബിംഗ് ആർട്ടിസ്റ്റായ ശ്രീജയുടെ ഭർത്താവും ​ഗായകനുമായ രവിയുടെ വിയോ​ഗത്തിൽ ആദരാഞ്ജലികളുമായി മമ്മൂട്ടി. രവിയുടെ ഓർമകൾ പങ്കുവെച്ചുള്ള കുറിപ്പിനൊപ്പമാണ് താരം ആദരാഞ്ജലി കുറിച്ചത്. നമ്മൾ അറിയാതെ പോയ നല്ലൊരു ഗായകനും ചിത്രകാരനും ആയിരുന്നു രവി എന്നാണ് മമ്മൂട്ടി കുറിച്ചത്. രവി വരച്ച് തനിക്കു സമ്മാനിച്ച പെയ്ന്റിങ്ങിന്റെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

മമ്മുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം… ഇത് രവി(ഡബ്ബിംഗ് ആർട്ടിസ്റ്റ് ശ്രീജയുടെ ഭർത്താവ്) വരച്ച് എനിക്ക് സമ്മാനിച്ച ചിത്രം ആണ്. അദ്ദേഹമിപ്പോൾ ജീവിച്ചിരിപ്പില്ല…നമ്മൾ അറിയാതെ പോയ നല്ലൊരു ഗായകനും ചിത്രകാരനും ആയിരുന്നു രവി സ്നേഹസ്മരണകളോടെ…എന്നാണ് മമ്മൂട്ടി കുറിച്ചത്.

ഗായകനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ രവീന്ദ്രനാഥ് കഴിഞ്ഞ മാസമാണ് മരണത്തിന് കീഴടങ്ങുന്നത്. കോവിഡ് നെഗറ്റീവായെങ്കിലും അനുബന്ധ പ്രശ്‌നങ്ങളെ തുടര്‍ന്നു ചികില്‍സയിലിരിക്കെയാണ് അന്ത്യം. മകള്‍ രവീണയും ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ്.

Related Articles

Latest Articles