Wednesday, December 31, 2025

ഈ പുഞ്ചിരി കണ്ണുകളെ ഈറനണിയിക്കുന്നു: സമൂഹ മാധ്യമങ്ങളിൽ വൈറലായി മഞ്ജുവാര്യരുടെ ചിത്രങ്ങൾ

മലയാള സിനിമയിൽ മാത്രമല്ല ഇന്ന് തമിഴ് സിനിമ ലോകത്തും ഏറെ ആരാധകരുള്ള നടിയാണ് മഞ്ജു വാര്യർ. സിനിമകളിലെ മഞ്ജുവിനെ മാത്രമല്ല, ജീവിതത്തിലെ മഞ്ജുവിനെയും മലയാളികൾക്ക് ഇഷ്ടമാണ്. 14 വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ‘ഹൗ ഓൾഡ് ആർ യൂ’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ മഞ്ജു വാര്യർ ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിലും സൂപ്പർസ്റ്റാർ ആയി മാറിയിരിക്കുകയാണ്. മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയാണ് മഞ്ജു വാര്യർ.

അതുകൊണ്ട് തന്നെയാണ്, സ്ക്രീന് അപ്പുറത്തെ മഞ്ജുവിന്റെ വിശേഷങ്ങളറിയാനും ചിത്രങ്ങൾ കാണാനുമൊക്കെ ആരാധകർക്കിത്ര താൽപ്പര്യവും.മഞ്ജുവിന്റെ ഫാഷൻ സ്റ്റേറ്റ്മെന്റുകളും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയ നിരന്തരം ആഘോഷമാക്കുന്നത്. അനുദിനം ചെറുപ്പമാകുന്ന നടി എന്നാണ് മഞ്ജുവിനെ ആരാധകർ വിശേഷിപ്പിക്കുന്നത്.

ഇപ്പോഴിതാ, മഞ്ജുവിന്റെ പുതിയ ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്. വലിയ സൺഗ്ലാസ് വെച്ച് ചിരിയോടെ നിൽക്കുകയാണ് മഞ്ജു ചിത്രങ്ങളിൽ. “ഏറ്റവും സന്തോഷകരമായ പുഞ്ചിരി നിങ്ങളുടെ കണ്ണുകളെ ഈറനണിയിക്കുന്നു,” എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് മഞ്ജു കുറിക്കുന്നത്.

Related Articles

Latest Articles