Wednesday, September 30, 2026

ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു

ദില്ലി: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ ബീജാപൂരിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് സുരക്ഷാസേന തിരച്ചില്‍ തുടരുകയാണ്.

സിആര്‍പിഎഫും ഛത്തീസ്ഗഢ് പൊലീസും നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു വനിതയാണ് കൊല്ലപ്പെട്ടതെന്നാണ് ലഭ്യമായ വിവരം. ഏറ്റുമുട്ടലിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Related Articles

Latest Articles