Thursday, September 24, 2026

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി; അഭിനന്ദിച്ച് മേരി കോം; തദ്ദേശിയ കായിക താരങ്ങള്‍ക്ക് മികച്ച സൗകര്യങ്ങളും ആനുകൂല്യങ്ങളും ലഭിക്കുമെന്ന് മേരി കോം

ദില്ലി: കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍-370 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതോടെ തദ്ദേശീയ കായികതാരങ്ങള്‍ക്ക് ഇനി മികച്ച സൗകര്യങ്ങളും ആനുകൂല്യങ്ങളും ലഭിക്കുമെന്ന് ഇന്ത്യയുടെ ബോക്‌സിംഗ് താരം എം സി മേരികോം എം പി.

കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഇടപെട്ട് കായികതാരങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കും എന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും മേരി കോം പറഞ്ഞു.

പ്രത്യേക പദവി എടുത്ത് കളഞ്ഞതോടെ കശ്മീരിലെ കായികതാരങ്ങളുമായി നേരിട്ട് ബന്ധപെടാന്‍ കായികമന്ത്രാലയത്തിന് സാധിക്കുമെന്നും എം സി മേരികോം കൂട്ടിച്ചേര്‍ത്തു

Related Articles

Latest Articles