Thursday, May 16, 2024
spot_img

ബെംഗളൂരുവിൽ നിന്നും എം​ഡി​എം​എ നാ​ട്ടി​ലെ​ത്തി​ച്ച് വിൽപ്പന; ആ​ല​പ്പു​ഴ​യി​ൽ 26 കാരൻ അറസ്റ്റിൽ; പിടിയിലായത് നിരവധി കേസുകളിലെ പ്രതിയെന്ന് പോലീസ്

ആ​ല​പ്പു​ഴ: മാരകമയക്കുമരുന്നായ എം​ഡി​എം​എ​യു​മാ​യി തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അറസ്റ്റിൽ. നി​ര​വ​ധി മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ൽ പ്ര​തി​യാ​യ തി​രു​വ​ന​ന്ത​പു​രം ക​ഠി​നം​കു​ളം അ​ശ്വ​തി ഭ​വ​നി​ൽ വി​പി​ൻ (ക​ണ്ണ​ൻ-26) ആ​ണ് ആലപ്പുഴയിൽ അറസ്റ്റിലായത്. മ​ണ്ണ​ഞ്ചേ​രി പോ​ലീ​സും ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ചേ​ർ​ന്നാ​ണ് പ്രതിയെ പി​ടി​കൂ​ടി​യ​ത്.

13 ഗ്രാം ​എം​ഡി​എം​എ ഇ​യാ​ളി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്. ഇ​യാ​ൾ​ക്കെ​തി​രെ തി​രു​വ​ന​ന്ത​പു​രം മ്യൂ​സി​യം, പൂ​ജ​പ്പു​ര, ക​ഴ​ക്കൂ​ട്ടം എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ എ​ൻ​ഡി​പി​എ​സ് കേ​സും ക​ഠി​നം​കു​ളം സ്റ്റേ​ഷ​നി​ൽ പി​ടി​ച്ചു​പ​റി കേ​സും നി​ല​വി​ലു​ണ്ട്. ബെംഗളൂരുവിൽ നി​ന്നും എം​ഡി​എം​എ നാ​ട്ടി​ലെ​ത്തി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തു​ക​യാ​ണി​യാ​ൾ. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Related Articles

Latest Articles