Saturday, January 10, 2026

‘ഐ ലവ് യൂ അച്ഛാ’;മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപിന് ജന്മദിനാശംസകൾ നേർന്ന് മകൾ മീനാക്ഷി

ജനപ്രിയ നടൻ ​ദിലീപിന് ജന്മദിനാശംസകളുമായി മകൾ മീനാക്ഷി ദിലീപ്. ‘ജന്മദിനാശംസകൾ അച്ഛാ..ഞാൻ താങ്കളെ സ്നേഹിക്കുന്നു..’ എന്നാണ് മീനാക്ഷി കുറിച്ചിരിക്കുന്നത്. പോസ്റ്റിനൊപ്പം അച്ഛനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട് മീനാക്ഷി.

ദിലീപിന്റെ രണ്ടാമത്തെ മകൾ മാമാട്ടിയെന്ന് വിളിക്കുന്ന മഹാലക്ഷ്മിയുടെ മൂന്നാം ജന്മദിനം കഴിഞ്ഞ ദിവസമായിരുന്നു. അനുജത്തിയുടെ പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങളും മീനാക്ഷി സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരുന്നു.

ഇന്ന് 54-ാം ജന്മദിനമാഘോഷിക്കുകയാണ് ദിലീപ്. ചലച്ചിത്ര താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് ദിലീപിന് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. അനു സിതാര, ഉണ്ണി മുകുന്ദൻ, ദുൽഖർ സൽമാൻ, സുരാജ് വെഞ്ഞാറമ്മൂട്, സണ്ണി വെയ്ൻ, നമിത പ്രമോദ്, ജഗതി ശ്രീകുമാർ തുടങ്ങി നിരവധി താരങ്ങളാണ് പ്രിയ നടന് ആശംസകൾ നേർന്നിരിക്കുന്നത്

Related Articles

Latest Articles