Thursday, May 23, 2024
spot_img

എ​ട​യാ​റി​ലെ 20 കി​ലോ സ്വ​ർ​ണ​ക്ക​വ​ർ​ച്ച; മു​ഴു​വ​ൻ പ്ര​തി​ക​ളും പി​ടി​യി​ൽ

ആലുവ : എ​​​ട​​​യാ​​​ർ വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യി​​​ലെ സ്വ​ർ​ണ ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ലേ​ക്ക് കൊ​ണ്ട് വ​ന്ന സ്വ​ർ​ണം ക​വ​ർ​ന്ന കേസിലെ മു​ഴു​വ​ൻ പ്ര​തി​ക​ളും പി​ടി​യി​ലായി. വെള്ളിയാഴ്ച മൂ​ന്നാ​റി​ലെ വ​ന​ത്തി​ൽ​നിന്ന് നാ​ല് പേ​രെ പി​ടി​കൂ​ടി​യ​തോ​ടെ​യാ​ണ് മുഴുവൻ പ്രതികളും വലയിലായത്. സ്വ​ർ​ണ ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ലെ മു​ൻ ഡ്രൈ​വ​ർ സതീഷ് സെ​​​ബാ​​​സ്റ്റ്യ​​​നാണ് കവർച്ചയുടെ ആ​സൂ​ത്ര​ക​ൻ.

മെയ് ഒ​​​ൻ​​​പ​​​തി​​​നു രാ​​​ത്രി പ​​​ത്തോ​​​ടെ എ​​​റ​​​ണാ​​​കു​​​ള​​​ത്തെ സ്ഥാ​​​പ​​​ന​​​ത്തി​​​ൽ​​​നി​​​ന്നു കാ​​​റി​​​ൽ കൊ​​​ണ്ടു​​​വ​​​ന്ന 21 കി​ലോ സ്വ​​​ർ​​​ണ​​​മാ​​​ണ് എ​​ട​​യാ​​റി​​ലെ ശു​​​ദ്ധീ​​​ക​​​ര​​​ണ​​​ശാ​​​ല​​​യ്ക്ക് മു​​​ൻ​​​വ​​​ശ​​ത്തു​​വ​​ച്ച് ബൈ​​​ക്കി​​​ലെ​​​ത്തി​​​യ ര​​​ണ്ടം​​​ഗ​​​സം​​​ഘം വാ​ഹ​നം ആ​ക്ര​മി​ച്ച് കൊ​ള്ള​യ​ടി​ച്ച​ത്. ഏ​താ​ണ് ആ​റ് കോ​ടി രൂ​പ മൂ​ല്യ​മു​ള്ള സ്വ​ര്‍​ണ​മാ​യി​രു​ന്നു കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ട​ത്.

സ്വ​​​ർ​​​ണം ക​​​വ​​​രു​​​മ്പോ​​​ൾ കാ​​​റി​​​ൽ നാ​​​ലു ജീ​​​വ​​​ന​​​ക്കാ​​​ർ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​വ​​​ർ​​​ക്കു നേ​​​രേ കു​​​രു​​​മു​​​ള​​​ക് സ്പ്രേ ​​​പ്ര​​​യോ​​​ഗി​​​ച്ച​​ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു ക​​​വ​​​ർ​​​ച്ച. ഇ​​​തെ​​​ല്ലാം സി​​സി ടി​​വി​​യി​​ൽ പ​​​തി​​​ഞ്ഞിരുന്നു. ക​​​വ​​​ർ​​​ച്ചാ സം​​​ഘം കൃ​​​ത്യ​​​ത്തി​​​ന് മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ മു​​​മ്പ് സ്ഥ​​​ല​​​ത്തെ​​​ത്തി പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തും നി​​​രീ​​​ക്ഷ​​​ണ കാ​​​മ​​​റ​​​ക​​​ളി​​​ൽ പ​​​തി​​​ഞ്ഞി​​​രു​​​ന്നു.

Related Articles

Latest Articles