Sunday, May 5, 2024
spot_img

ജിദ്ദയില്‍ നിന്ന് ഹോങ്കോങ്ങിലേക്ക് പോയ കാര്‍ഗോ വിമാനത്തിന് കൊല്‍ക്കത്തയിൽ അടിയന്തിര ലാൻഡിംഗ്;വിന്‍ഡ്ഷീല്‍ഡിന് വിള്ളലുണ്ടായെന്ന് റിപ്പോർട്ട്

കൊല്‍ക്കത്ത:കാർഗോ വിമാനത്തിന് അടിയന്തിര ലാൻഡിംഗ്.ജിദ്ദയില്‍ നിന്ന് ഹോങ്കോങ്ങിലേക്ക് പോയ കാര്‍ഗോ വിമാനമാണ് കൊൽക്കൊത്ത വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കേണ്ടി വന്നത്.വിന്‍ഡ്ഷീല്‍ഡിന് വിള്ളലുണ്ടായി എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ നാല് ജീവനക്കാരാണ് സംഭവ സമയം ഉണ്ടായിരുന്നത്. എമര്‍ജന്‍സി ലാന്‍ഡിങ്ങിന് മുന്നോടിയായി വിമാനത്താവളത്തില്‍ പൂര്‍ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

വിന്‍ഡ്ഷീല്‍ഡില്‍ വിള്ളല്‍ ശ്രദ്ധയില്‍പെട്ടതിന് തൊട്ടുപിന്നാലെ അടിയന്തര ലാന്‍ഡിങ്ങിന് പൈലറ്റ് അനുമതി തേടുകയായിരുന്നു. രാവിലെ 11:37 ഓടെ പൂര്‍ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലാന്‍ഡിംഗിനായി കൊല്‍ക്കത്ത വിമാനത്താവളത്തില്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ഉച്ചയ്ക്ക് 12:02 ഓടെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ഇതിന് പിന്നാലെ അടിയന്തരാവസ്ഥ പൂര്‍ണമായും പിന്‍വലിച്ചു.

Related Articles

Latest Articles