Saturday, October 17, 2026

ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ ഓട്ടോറിക്ഷയില്‍ പ്രസവിച്ച് യുവതി ; അമ്മയ്ക്കും കുഞ്ഞിനും പ്രശ്നങ്ങൾ ഇല്ലെന്നറിയിച്ച് ആശുപത്രി അധികൃതർ

പാലക്കാട് : പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിൽ പോകുന്ന വഴി യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു. വെള്ളത്തോട് വനവാസി കോളനിയിലെ കാഞ്ഞിരപ്പുഴ സ്വദേശി പ്രീതയാണ് ആശുപത്രിയിൽ പോകും വഴി ഓട്ടോറിക്ഷയിൽ പ്രസവിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

പ്രീതയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരുടെ ഭർത്താവ് ചന്ദ്രന്‍ ഒരു ഓട്ടോറിക്ഷ വിളിച്ച് ഭാര്യയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്നു. യാത്രാമധ്യേ പ്രസവം നടന്നെങ്കിലും ഉടനെ തന്നെ പ്രീതയെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്തു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

Related Articles

Latest Articles