Monday, May 27, 2024
spot_img

മിൽമാ പാലിന് വില കൂട്ടുന്നു…. ലിറ്ററിന് അഞ്ചു രൂപ വരെ കൂട്ടാൻ ശുപാർശ

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമാ പാലിന് വില കൂട്ടുന്നു. ലിറ്ററിന് അഞ്ച് രൂപ കൂട്ടാനാണ് സർക്കാരിന് ശുപാർശ നൽകിയത്. വിഷയത്തിൽ മിൽമയും ക്ഷീരവികസന വകുപ്പും സർക്കാരും ചേർന്നാണ് തീരുമാനമെടുക്കുക. ലോക്ക്ഡൗണും കൊവിഡ് സാഹചര്യവുമെല്ലാം വന്നതോടെ ക്ഷീരകർഷകർ പ്രതിസന്ധിയിലായി. ഇവരുടെ പ്രതിസന്ധി കണക്കിലെടുത്താണ് പാൽ വില കൂട്ടാൻ തീരുമാനിച്ചത്.

കാലിത്തീറ്റയ്ക്ക് ഉൾപ്പെടെ വില കൂടിയ സാഹചര്യത്തിലാണ് ശുപാർശയെന്നാണ് മിൽമയുടെ വാദം. എന്നാൽ മിൽമാ പായ്ക്കറ്റ് പാലിന്റെ വില വർധന ഉടൻ തന്നെയുണ്ടാകുമെന്നാണ് മിൽമാ ചെയർമാൻ നൽകുന്ന സൂചന.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles