Thursday, October 1, 2026

സ്പീക്കറെ കാണാനെത്തിയത് എംഎൽഎ ബോർഡ് ഇല്ലാതെ!നിരവധി അഭ്യൂഹങ്ങൾക്കൊടുവിൽ പി.വി അൻവർഎം.എൽ.എ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം : പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു.എംഎൽഎ ഹോസ്റ്റലിൽ നിന്നും അൻവർ സ്പീക്കർ എഎൻ ഷംസീറിനെ കാണാൻ നിയമസഭയിലേക്ക് പോയി അൻവർ വാഹനത്തിൽ നിന്നും എംഎൽഎ എന്നെഴുതിയ ബോർഡ് എടുത്ത് മാറ്റിയിട്ടുണ്ടായിരുന്നു സ്പീക്കറെ നേരിട്ട് കണ്ട് രാജിക്കത്ത് നൽകി .ഇടതുപക്ഷവുമായി തെറ്റിപ്പിരിഞ്ഞ ശേഷം തൃണമൂല്‍ കോണ്‍ഗ്രസില്‍ ഔദ്യോഗികമായി അംഗത്വമെടുത്തതിന് പിന്നാലെയാണ് അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചത്.

കഴിഞ്ഞ ദിവസമാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. സ്വതന്ത്ര എംഎൽഎയായ അൻവർ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാകും. അതു മറികടക്കാനും നിലമ്പൂരിൽ വീണ്ടും മത്സരിച്ച് ശക്തി തെളിയിക്കാനുമാണ് അൻവറിന്‍റെ നീക്കം. കൂറുമാറ്റ നിരോധന നിയമപ്രകാരം എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാനുള്ള സാധ്യത കണക്കിലെടുത്താണു മുൻകരുതൽ. അൻവർ പാർട്ടിയിൽ ചേർന്നതായി തൃണമൂൽ ഔദ്യോഗികമായി അറിയിച്ചതിനാൽ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാനുള്ള നീക്കം ഉടനെയുണ്ടാകുമെന്ന സൂചനയുണ്ടായിരുന്നു. ഇതു മുൻകൂട്ടി കണ്ടാണ് അൻവർ രാജിവച്ചത്.പോലീസിനെതിരേ ആരോപണം ഉന്നയിച്ച് സി.പി.എമ്മിനെതിരേയും മുഖ്യമന്ത്രി പിണറായി വിജയനെതിരേയും യുദ്ധപ്രഖ്യാപനം തുടങ്ങിയ അന്‍വര്‍ 14 വര്‍ഷത്തിന് ശേഷമാണ് ഇടതുപക്ഷവുമായുള്ള ബന്ധം വേർപെടുത്തുന്നത്. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തിലെ ഔദ്യോഗിക ഇടതുസ്ഥാനാര്‍ഥിയെ നാലാം സ്ഥാനത്തേക്ക് തള്ളിയായിരുന്നു പി.വി അന്‍വര്‍ തന്റെ രാഷ്ട്രീയ എന്‍ട്രി ശ്രദ്ധേയമാക്കിയത്. അന്ന് അന്‍വറിന്റെ ശക്തി തിരിച്ചറിഞ്ഞ ഇടതുപക്ഷം 2016-ല്‍ നിലമ്പൂര്‍ പിടിച്ചടക്കാന്‍ അന്‍വറിനെ ചുമതലയേല്‍പിക്കുകയായിരുന്നു. അത് ചരിത്രമാവുകയും ചെയ്തു.
അതേസമയം അന്‍വര്‍ രാജിവെച്ച പശ്ചത്തലത്തില്‍ നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വരും. ഇതോടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി അന്‍വര്‍ മത്സരിക്കമോ എന്നതാണ് അറിയേണ്ടത്.

Related Articles

Latest Articles