Tuesday, November 10, 2026

ചന്ദ്രയാൻ ഇന്ത്യയുടെ അഭിമാന മുഹൂർത്തം: ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി : ചന്ദ്രയാൻ 2 വിജയകരമായി വിക്ഷേപിച്ച് രാജ്യത്തിന്റെ അഭിമാനമാനം വാനോളമുയർത്തിയ ഐ എസ് ആർ ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും. ചന്ദ്രനെ കുറിച്ചുള്ള പുതിയ അറിവുകൾക്ക് ചന്ദ്രയാൻ വഴി തുറക്കുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇത് അഭിമാന നിമിഷമാണ്, ഓരോ ഇന്ത്യക്കാരും ഇന്ന് അഭിമാനിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ചന്ദ്രയാനുപിന്നിൽ പ്രവർത്തിച്ച എല്ലാ ശാസ്ത്രജ്ഞരെയും മോദി അഭിനന്ദിച്ചു.

ശ്രീഹരിക്കോട്ടയിൽ നിന്ന് ചന്ദ്രയാൻ 2ന്റെ ചരിത്രപരമായ വിക്ഷേപണം എല്ലാ ഇന്ത്യക്കാർക്കും അഭിമാനകരമായ നിമിഷമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു. ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നുവെന്നും പുതിയ സാങ്കേതിക വിദ്യകളിൽ പ്രാവീണ്യം നേടുന്നതും പുതിയ അതിർത്തികൾ കീഴടക്കുന്നതും ഐ എസ് ആർ ഒ തുടരട്ടെയെന്നും രാഷ്ട്രപതി ട്വീറ്റിൽ കുറിച്ചു.

Related Articles

Latest Articles