ദില്ലി: സംസ്ഥാനങ്ങളിൽ ടെക്സ്റ്റയിൽ പാർക്കുകൾ സ്ഥാപിക്കാനൊരുങ്ങി മോദി സർക്കാർ.മേക്ക് ഇൻ ഇന്ത്യയുടെ കീഴിൽ പിഎം മിത്ര പദ്ധതിയുടെ ഭാഗമായി 7 സംസ്ഥാനങ്ങളിലാണ് ടെക്സ്റ്റയിൽ പാർക്കുകൾ നിർമിക്കുന്നത്. തമിഴ്നാട്,ഗുജറാത്ത്,തെലങ്കാന,കർണാടക, മഹാരാഷ്ട്ര,ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങി 7 സംസ്ഥാനങ്ങളിലാണ് ആദ്യ ഘട്ടം എന്ന നിലയിൽ പദ്ധതി നടപ്പിലാക്കുന്നത്.
ഏകദേശം 70,000 കോടി രൂപയുടെ നിക്ഷേപമാണ് ഈ പദ്ധതിയ്ക്കായി സർക്കാർ നൽകുന്നതെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. കൂടാതെ ഈ പദ്ധതിയിലൂടെ 200000 ലക്ഷം പേർക്ക് തൊഴിൽ അവസരം സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഈ പദ്ധതിയിലൂടെ ടെക്സ്റ്റയിൽ രംഗത്ത് കോടികളുടെ നിക്ഷേപത്തിന് സഹായിക്കുമെന്നും ലക്ഷ കണക്കിന് ആളുകൾക്ക് തൊഴിൽ അവസരം നൽകുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ടെക്സ്റ്റയിൽ പാർക്ക് യാഥാർത്ഥ്യം ആകുന്നതോടുകൂടി നെയ്ത്ത്, പ്രിന്റിംഗ്, തുടങ്ങിയ ടെക്സ്റ്റയിൽ മേഖലയിലെ എല്ലാ പ്രവർത്തനങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുവരാൻ സാധിക്കും എന്നതാണ് ഈ പദ്ധതിയുടെ മേന്മ .

