Thursday, May 2, 2024
spot_img

മോദി സർക്കാർ താരങ്ങൾക്ക് നൽകുന്ന പരി​ഗണനയിൽ അസുയ തോന്നുന്നു :അഞ്ജു ബോബി ജോർജ്|BJP

രാജ്യം കൈവരിക്കുന്ന നേട്ടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് ചെറുതല്ല , നരേന്ദ്രമോദി അധികാരത്തിൽ കയറി ഇത്ര വർഷങ്ങൾ പിന്നിടുമ്പോൾ രാജ്യത്ത് ഒട്ടനവധി നേട്ടങ്ങളാണ് ഉണ്ടായിരിക്കുന്നത് , എന്നാൽ കായിക രംഗത്ത് മോദി സർക്കാർ വന്നതിന് ശേഷം ഉണ്ടായ മാറ്റാങ്ങൾ ചെറുതല്ല ,

ഇപ്പോൾ കോൺഗ്രസ് ഭരണകാലത്ത് കായിക താരങ്ങളോട് കാണിച്ച അവ​ഗണന തുറന്നുപറഞ്ഞ് മുൻ അത്‌ലറ്റ് അഞ്ജു ബോബി ജോർജ്. ക്രിസ്തുമസ് ദിനത്തിൽ ഡൽഹിയിലെ ഔദ്യോ​ഗിക വസതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ . താനുണ്ടായിരുന്നത് തെറ്റായ കാലത്താണെന്നും ഇന്ന് കായിക താരങ്ങൾക്ക് ലഭിക്കുന്ന പരി​ഗണനയിൽ അസുയ തോന്നു എന്നുമായിരുന്നു താരത്തിന്റെ വാക്കുകൾ.

“കഴിഞ്ഞ 25 വർഷമായി കായികതാരം എന്ന നിലയിൽ ഞാൻ എല്ലാത്തിനും സാക്ഷിയാണ്. മുൻ കാലങ്ങളെ അപേക്ഷിച്ച് കാര്യമായ മാറ്റങ്ങൾ വന്നിട്ടുള്ളത്. നീരജ് ചോപ്ര മെഡൽ നേടിയതോടെ വൻ മാറ്റങ്ങളാണ് വന്നത്. എല്ലാവരും ആ വിജയം ആഘോഷിച്ചു. ഞങ്ങൾ തെറ്റായ കാലത്തായിരുന്നോ എന്ന് പോലും തോന്നി. ഇരുപത് വർഷം മുമ്പ് ഇന്ത്യയ്‌ക്ക് വേണ്ടി ഞാൻ മെഡൽ നേടിയപ്പോൾ ജോലിയിൽ സ്ഥാനക്കയറ്റം നൽകാൻ പോലും എന്റെ വകുപ്പ് തയ്യാറായില്ല.

ഇപ്പോൾ, കായികരംഗത്തെ കുറിച്ച് ശക്തമായ ചർച്ചകളാണ് രാജ്യത്ത് നടക്കുന്നത്. ഖേലോ ഇന്ത്യ, ഫിറ്റ് ഇന്ത്യ’ എന്നീ ക്യാമ്പയ്‌നുകൾ ജനങ്ങളിൽ കായിക മേഖലയെ കുറിച്ചുള്ള അവബോധം സൃഷ്ടിച്ചു. ഇന്ത്യ കായികരംഗത്ത് മുന്നേറുകയാണ്. രാജ്യാന്തര തലത്തിൽ മികച്ച പ്രകടനമാണ് നമ്മുടെ കായികതാരങ്ങൾ നടത്തുന്നത്.ഞങ്ങളുടെ കാലത്ത് ഒന്നോ രണ്ടോ കായികതാരങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന് സ്ഥിതി മാറി. ധാരാളം കളിക്കാരുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം കൊണ്ടാണ് ഇതെല്ലാം സാധിച്ചത്. സ്ത്രീ ശാക്തീകരണം വാക്കുകളിൽ മാത്രമല്ല ഇന്നുള്ളത്. ഭാരതത്തിലെ പെൺകുട്ടികൾക്ക് ഇന്ന് സ്വപ്നം കാണാൻ സാധിക്കുന്നു. അവരുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുമെന്ന് അവർക്കറിയാം. 2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ നമ്മൾ തയ്യാറെടുക്കുന്നു എന്നറിയുന്നത് സന്തോഷകരമാണ്.”- അഞ്ജു ബോബി ജോർജ് പറഞ്ഞു.

2003 പാരീസ് ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഭാരതത്തെ പ്രതിനിധികരിച്ച അത്‌ലറ്റാണ് അഞ്ജു ബോബി ജോർജ്. ലോം​ഗ്ജംപിൽ വെങ്കല മെഡൽ നേടി അഞ്ജു ചരിത്രം സൃഷ്ടിച്ചു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ അത്‌ലറ്റാണ് അഞ്ജു. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 6.70 മീറ്റർ ചാടിയാണ് അവർ ഭാരതത്തിനായി മെഡൽ സ്വന്തമാക്കിയത്.

Related Articles

Latest Articles