Saturday, April 27, 2024
spot_img

വത്തിക്കാനിൽ ഇന്ന് ചരിത്ര മുഹൂർത്തം; മോദി-മാർപാപ്പ കൂടിക്കാഴ്ച ഇന്ന് ഉച്ചയ്ക്ക്

വത്തിക്കാൻ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രാൻസിസ് മാർപാപ്പയുമായി (Modi Visits Rome) കൂടിക്കാഴ്ച നടത്തും. വത്തിക്കാന്‍ സിറ്റി സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ഇന്ത്യന്‍ സമയം ഉച്ചയ്ക്ക്‌ 12 മണിക്കാണ് മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച നടത്തുക. അതേസമയം ഇറ്റാലിയന്‍ പ്രധാനമന്ത്രി മാരിയന്‍ ഡാഗ്രിയുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തിയിരുന്നു. 2000 ജൂണില്‍ പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്‌പേയിക്ക് ശേഷം റോം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.

വിവിധ കാരണങ്ങളാല്‍ നീണ്ടുപോയ ഇന്ത്യയിലേക്കുള്ള സന്ദര്‍ശനത്തിനായി പോപിനെ പ്രധാനമന്ത്രി ക്ഷണിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മോദി-മാർപാപ്പ കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രധാന്യമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചു. മുമ്പ് ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ മാര്‍പ്പാപ്പ ഇന്ത്യയിലെത്താൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 1999 ജോണ്‍ പോൾ രണ്ടാമൻ ഇന്ത്യയിലെത്തിയിപ്പോൾ എ ബി വാജ്‍പേയിയുടേ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാർ വലിയ സ്വീകരണമാണ് നൽകിയത്.

അതേസമയം 1999 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ഒടുവിൽ ഇന്ത്യ സന്ദർശിച്ചത്. നെഹ്റു, ഇന്ദിരാഗാന്ധി, ഐ കെ ഗുജ്റാൾ, എ ബി വാജ്പേയി എന്നിവരാണ് മുമ്പ് മാർപ്പാപ്പയെ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രിമാർ. സെന്‍റ്പീറ്റേഴ്സ് ബസലിക്കയ്ക്ക് സമീപത്ത് വത്തിക്കാൻ പാലസിലായിരിക്കും കൂടിക്കാഴ്ച നടക്കുക.

ഇറ്റാലിയന്‍ പ്രധാനമന്ത്രിയും നരേന്ദ്രമോദിയുമായുള്ള ആദ്യ കൂടിക്കാഴ്ചയാണ് ഇന്നലെ നടന്നത്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ വ്യാപാര മേഖലകളിലെ ബന്ധം കൂടുതല്‍ ശക്തമാക്കണമെന്ന് ഇരുനേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന എട്ടാമത് ജി 20 ഉച്ചകോടിയാണ് ഇത്തവണത്തേത്. 2023ല്‍ ആദ്യമായി ജി 20 ഉച്ചകോടിക്ക് (G20 Summit) ഇന്ത്യ ആതിഥേയത്വം വഹിക്കും.

Related Articles

Latest Articles