Friday, January 9, 2026

“ഇന്ത്യൻ രക്ഷാദൗത്യത്തിന് യുക്രെയ്ൻ പ്രധാനമന്ത്രിയോട് പിന്തുണ തേടി”; മോദി-സെലൻസ്കി ചർച്ച നടന്നു

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയും യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോഡിമിർ സെലൻസ്‌കിയുമായി ചർച്ച നടത്തി(Modi Spokes Zelensky Again, Embassy Team Reaches Poltava to Help Students in Sumy). ഇന്ത്യൻ രക്ഷാദൗത്യത്തിനു യുക്രെയ്ൻ പ്രധാനമന്ത്രിയുടെ പിന്തുണ മോദി അഭ്യർത്ഥിച്ചു.
സെലൻസ്‌കിയുമായി ഫോണിലാണ് സംസാരിച്ചത്. കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

വെടിനിർത്തലും ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമുൾപ്പെടെ സംഭാഷണത്തിൽ ചർച്ചയായതായാണ് വിവരം.
സുമിയിൽ നിരവധി ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ യുദ്ധമേഖലയിൽ നിന്നും ഒഴിപ്പിക്കുന്നതടക്കം ചർച്ച ചെയ്തതായാണ് റിപ്പോർട്ട്. ഇന്ത്യയുടെ രക്ഷാദൗത്യം അന്തിമഘട്ടത്തിലെത്തിയിരിക്കുന്ന സാഹചര്യത്തിലാണു ചർച്ച നടന്നത്.

എന്നാൽ ഫെബ്രുവരി 24ന് റഷ്യയുടെ യുക്രെയ്ൻ അധിനിവേശം ആരംഭിച്ചതിനു പിന്നാലെ ഫെബ്രുവരി 26ന് ഇരുവരും ഫോണിൽ സംസാരിച്ചിരുന്നു. റഷ്യ– യുക്രെയ്ൻ വിഷയത്തിൽ റഷ്യയ്ക്ക് ഉപരോധം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് യുഎന്നിൽ നടന്ന വോട്ടെടുപ്പിൽ ഇന്ത്യ വിട്ടുനിന്നതിനു പിന്നാലെ സെലെൻസ്കി മോദിയുമായി സംസാരിക്കുകയും യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയുടെ പിന്തുണ തേടുകയും ചെയ്തിരുന്നു. അതേസമയം യുക്രെയ്നില്‍ വെടിവയ്പില്‍ പരിക്കേറ്റ ഇന്ത്യന്‍ വിദ്യാർത്ഥിയെ ഇന്നു നാട്ടിലെത്തിക്കും. കീവില്‍ ചികില്‍സയിലുള്ള ഹർജോത് സിങ്ങിനെ പോളണ്ടില്‍ എത്തിച്ചു. വൈകിട്ട് ആറുമണിയോടെ വ്യോമസേനാ വിമാനത്തില്‍ ഹര്‍ജോത് സിങ് ദില്ലിയിൽ എത്തുമെന്നാണ് വിവരം.

Related Articles

Latest Articles