Tuesday, December 30, 2025

മലയാളത്തിൻറെ ആക്ഷൻ കിംഗിന് പിറന്നാള്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട ആക്ഷൻ കിംഗ് സുരേഷ് ഗോപിയുടെ പിറന്നാൾ ദിവസമായ ഇന്ന് നിരവധി ആശംസകളാണ് ചലച്ചിത്ര ലോകത്ത് നിന്നും രാഷ്ട്രീയ രംഗത്ത് നിന്നുമെല്ലാം നിരവധിയാളുകളാണ് ആശംസകൾ നേർന്നത്. എന്നാലിപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേരിട്ടുള‌ള ആശംസയാണ് രാജ്യസഭാംഗമായ സുരേഷ് ഗോപിയ്‌ക്ക് ലഭിച്ചിരിക്കുന്നത്..

wish

“നൂറ് വര്‍ഷം ആയുസ് നല്‍കി ഭഗവാന്‍ രക്ഷിക്കട്ടെ എന്ന് സംസ്കൃത ശ്ളോകത്തോടൊപ്പം ആശംസയര്‍പ്പിക്കുന്ന മംഗളപത്രമാണ് പ്രധാനമന്ത്രി മലയാളത്തിന്റെ പ്രിയ താരത്തിന് നല്‍കിയത്. ഈ സുദിനം അങ്ങേക്ക് സമാധാനവും നല്ല ആരോഗ്യവും സന്തോഷവും നല്‍കട്ടെ. മാത്രമല്ല സമ്പന്നമായ പൊതുജീവിതത്തിലെ അനുഭവങ്ങള്‍ താങ്കള്‍ക്ക് രാഷ്‌ട്ര നി‌ര്‍മ്മാണത്തിന് ഇനിയും ഉപയോഗിക്കാന്‍ കഴിയട്ടെ” പ്രധാനമന്ത്രി ആശംസിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles