Tuesday, May 7, 2024
spot_img

മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത കേസ്; ഭര്‍ത്താവ് സുഹൈല്‍ നല്‍കിയ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് സുഹൈല്‍ നല്‍കിയ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ സുഹൈലിന് ഒപ്പം അറസ്റ്റിലായ മാതാപിതാക്കള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.

ഇവരുടെ പ്രായം കൂടി കണക്കിലെടുത്താണ് ജാമ്യം. സാക്ഷികളെ സ്വാധീനിക്കരുതെന്നും കേസില്‍ ഇടപെടാന്‍ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. നാല്‍പ്പത് ദിവസത്തിലേറെ ജയിലില്‍ കഴിഞ്ഞെന്നും പ്രായമുള്ളവരാണെന്നും കാണിച്ചാണ് പ്രതികള്‍ ജാമ്യഹര്‍ജി നല്‍കിയത്. എന്നാല്‍ കേസ് ഡയറി പരിശോധിച്ച കോടതി, ഭര്‍ത്താവ് സുഹൈലിനെതിരെയുള്ളത് ഗുരുതര ആരോപണമാണെന്ന് നിരീക്ഷിച്ചു. ആരോപണം ശരിയാണെങ്കില്‍ മോഫിയ നേരിട്ടത് വലിയ ക്രൂരത ആണെന്നും കോടതി പരാമര്‍ശിച്ചു.

നിയമ വിദ്യാര്‍ത്ഥിനി മൊഫിയാ പര്‍വീണിന്റെ ആത്മഹത്യ കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ഗുരുതര ആരോപണങ്ങളാണ് മോഫിയയുടെ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെയുള്ളത്. ഭര്‍ത്താവിന്റെ വീട്ടില്‍ മോഫിയ പര്‍വ്വീണ്‍ നേരിട്ടത് കൊടിയ പീഡനമാണ്. പെണ്‍കുട്ടിയെ മാനസിക രോഗിയായി മുദ്രകുത്താന്‍ ശ്രമം നടന്നു. 40 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടു. ഭര്‍ത്താവ് സുഹൈല്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Latest Articles