Friday, May 3, 2024
spot_img

അയോദ്ധ്യയിലെ ശ്രീകോവിലിൽ കുരങ്ങ് ! സമൂഹ മാദ്ധ്യമങ്ങളിലൂടെ വിവരം പുറത്ത് വിട്ട് ക്ഷേത്ര ട്രസ്റ്റ് ! രാംലല്ലയെ കാണാൻ ഹനുമാൻ സ്വാമി എത്തിയെന്ന് ഭക്തർ

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ശ്രീകോവിലില്‍ കുരങ്ങ് പ്രവേശിച്ചതായി ശ്രീരാമ ജന്മഭൂമി തീര്‍ഥാടക ട്രസ്റ്റ് അറിയിച്ചു. ഗര്‍ഭഹൃത്തില്‍ കുരങ്ങ് എത്തിയ വിവരം ക്ഷേത്ര ട്രസ്റ്റ് ഔദ്യോഗികസമൂഹ മാദ്ധ്യമ അക്കൗണ്ടിലൂടെയാണ് വെളിപ്പെടുത്തിയത്. ശ്രീരാമനെ ദർശിക്കാൻ ഹനുമാന്‍ സ്വാമി എത്തി എന്നാണ് സമൂഹ മാദ്ധ്യമങ്ങളില്‍ നിറയുന്ന കമന്റ്. പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം ഭക്തർക്കായി ക്ഷേത്രം തുറന്ന് കൊടുത്ത ഇന്നലെയാണ് കുരങ്ങ് ശ്രീകോവിലിനുള്ളിൽ പ്രവേശിച്ചത്.

“ചൊവ്വാഴ്ച വൈകുന്നേരം 5.50ഓടെ തെക്കേ ഗോപുരത്തിലൂടെ ഒരു കുരങ്ങ് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിച്ച് വെസ്റ്റി ബ്ലൂളിലേക്ക് നീങ്ങി. ക്ഷേത്രത്തിലെ ഒരു കൂടാരത്തില്‍ സൂക്ഷിച്ചിരുന്ന രാംലല്ലയുടെ പഴയ വിഗ്രഹത്തിന് അടുത്തേക്കും കുരങ്ങ് എത്തി. എന്നാല്‍ വിഗ്രഹത്തിന്റെ സുരക്ഷയെ കുറിച്ച് ആശങ്കാകുലരായ സുരക്ഷാ ഉദ്യോഗസ്ഥര്‍ കുരങ്ങിന്റെ നേര്‍ക്ക് നീങ്ങി. സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്റെ അടുത്തേക്ക് വരുന്ന സമയവും തികഞ്ഞ ശാന്തതയോടെ പിന്‍വാങ്ങിയ കുരങ്ങ് വടക്കേ ഗേറ്റിലേക്ക് എത്തി. ഇവിടെ നിന്ന് കിഴക്കേ കവാടം കടന്ന് ഭക്തജനങ്ങള്‍ക്കിടയിലൂടെ പുറത്തിറങ്ങി. രാംലല്ലയെ നേരിട്ട് കാണാന്‍ ഹനുമാന്‍ വരുന്നത് ദൈവീകമായ അനുഗ്രഹമാണ്” – ക്ഷേത്ര ട്രസ്റ്റ് സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

Related Articles

Latest Articles