Thursday, May 9, 2024
spot_img

പ്രതിപക്ഷ പ്രതിഷേധം ശക്തമാക്കും ; ധനമന്ത്രിക്ക് കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ; നിയമസഭ പിരിഞ്ഞു

തിരുവനന്തപുരം : പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചു. വലിയ പോലീസ് സന്നാഹങ്ങളാണ് ധനമന്ത്രിയുടെ യാത്രയിലുടനീളം ഉണ്ടായിരുന്നത്.

ഇന്ധന സെസ് പിൻവലിക്കാത്തതിനെ തുടർന്നുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തിൽ നിയമസഭ പിരിഞ്ഞു . ചോദ്യോത്തര വേള റദ്ദാക്കുകയും മറ്റ് നടപടി ക്രമങ്ങൾ വേഗത്തിലാക്കുകയുമായിരുന്നു. സ്പീക്കറുടെ ഡയസിന് മുന്നിൽ മുദ്രാവാക്യങ്ങളുന്നയിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചു. ഇനി 27നാണ് സഭ സമ്മേളനം ഉള്ളത്. സഭ തുടങ്ങിയത് മുതൽ പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു. മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷം സഭയിലെത്തിയത്. ശക്തമായ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു.

Related Articles

Latest Articles