Saturday, October 3, 2026

കെണിയിൽ കുരുങ്ങി കുട്ടി കടുവ ചത്ത സംഭവം ; വനം വകുപ്പ് ചോദ്യം ചെയ്തയാൾ ആത്മഹത്യ ചെയ്തു,മരിച്ചത് അമ്പുകുത്തി സ്വദേശി ഹരി

വയനാട്: അമ്പുകുത്തി പാടിപറമ്പ് കോളനിയിലെ ഹരിയാണ് ആത്മഹത്യചെയ്തത്. ഇയാളെ കഴിഞ്ഞ ദിവസം വനംവകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.ഫെബ്രുവരി ഒന്നിനാണ് പാടിപറമ്പിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കുട്ടിക്കടുവയെ കഴുത്തിൽ കുരുക്ക് മുറുകി ചത്ത നിലയിൽ കണ്ടെത്തിയത്. വൈകുന്നേരം അഞ്ച് മണിയോടെ ഹരിയടക്കമുള്ളവർ ആണ് ആദ്യമായി കടുവ ചത്ത് കിടക്കുന്നത് കണ്ടത്.

തന്റെ പറമ്പിൽ അതിക്രമിച്ച് കയറി കുരുക്ക് സ്ഥാപിച്ചവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഉടമ മുഹമ്മദ് അമ്പലവയൽ പോലീസിൽ പരാതി നൽകിയിരുന്നു.ഇതോടെയാണ് കടുവയുടെ ജഡം ആദ്യം കണ്ടവരിലേക്ക് വനംവകുപ്പ് അന്വേഷണം നീങ്ങിയതെന്നാണ് നിഗമനം. ഒന്നര വയസുള്ള ആൺകടുവയെ ചത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് സ്ഥലം ഉടമയ്‌ക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു.

Related Articles

Latest Articles