Thursday, May 9, 2024
spot_img

200ൽ അധികം മസ്ജിദുകളും ക്ഷേത്രങ്ങൾ തകർത്ത് നിർമ്മിച്ചത്! ഭാരതം ഇന്ന് മതേതര രാജ്യമായത് ഹിന്ദുത്വത്തിന്റെ മഹത്വം കൊണ്ടാണ് എന്ന് മുൻ എഎസ്ഐ ഉദ്യോഗസ്ഥൻ പത്മശ്രീ കെ കെ മുഹമ്മദ്

കാശി : ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ 200ൽ അധികം മസ്ജിദുകളും ക്ഷേത്രങ്ങൾ തകർത്ത് നിർമ്മിച്ചതാണെന്ന് മുൻ എഎസ്ഐ ഉദ്യോഗസ്ഥൻ പത്മശ്രീ കെ കെ മുഹമ്മദ്. ക്ഷേത്രങ്ങൾ തകർത്ത് നിർമ്മിച്ചതെല്ലാം ഹിന്ദുക്കൾക്ക് കൈമാറി മുസ്ലീങ്ങൾ സാഹോദര്യം കാണിക്കുകയും ഇസ്ലാമിന്റെ തത്വങ്ങൾക്ക് വിജയം ഉറപ്പാക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. ബിഎച്ച്‌യുവിലെ ആർട്ട്-ഹിസ്റ്ററി ഡിപ്പാർട്ട്‌മെൻ്റിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുക്കാൻ കാശിയിൽ എത്തിയതായിരുന്നു കെ കെ മുഹമ്മദ്.

അയോദ്ധ്യയിലെ ഖനനത്തിന് ശേഷം സത്യം വെളിച്ചത്ത് വന്നെങ്കിലും ഇടതുപക്ഷ ചരിത്രകാരന്മാർ തെറ്റായ വിവരങ്ങൾ സൃഷ്ടിച്ചു . പ്രത്യേകിച്ച് ഇർഫാൻ ഹബീബും സംഘവും. നിർഭാഗ്യവശാൽ, കോൺഗ്രസ് സർക്കാർ ഈ മതമൗലികവാദ സംഘത്തെ വളരെയധികം പ്രോത്സാഹിപ്പിച്ചു. ഇടതുപക്ഷ ചരിത്രകാരന്മാർ അയോദ്ധ്യയിൽ മാത്രമല്ല, മറ്റു പല കാര്യങ്ങളിലും കള്ളം കെട്ടിച്ചമച്ചിരിക്കുകയാണ് . അയോദ്ധ്യയിലെ ഖനനത്തിൽ പങ്കെടുത്ത ഒരേയൊരു മുസ്ലീം താനാണ്. അവിടെ ക്ഷേത്രം ഉണ്ടായിരുന്നതിന്റെ എല്ലാ തെളിവുകളും ലഭിച്ചിട്ടുണ്ട്.

ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഇരുനൂറിലധികം മസ്ജിദുകളുണ്ട്. അവ എല്ലാം ക്ഷേത്രങ്ങൾ തകർത്ത് നിർമ്മിച്ചതാണ്. ബീഹാറിലും അങ്ങനെ തന്നെ. നിരവധി ബുദ്ധ സ്തൂപങ്ങളും ദർഗകളാക്കി മാറ്റി. കുത്തബ് മിനാറിനോട് ചേർന്നുള്ള ഖുതുബുൽ ഇസ്ലാം മസ്ജിദ് ക്ഷേത്രം തകർത്ത് നിർമ്മിച്ചതാണ്. ഇന്ത്യ ഇന്ന് മതേതര രാജ്യമായത് ഹിന്ദുത്വത്തിന്റെ മഹത്വം കൊണ്ടാണ്. അല്ലാത്തപക്ഷം മുസ്ലീം സമുദായത്തിന് പ്രത്യേക രാജ്യം നൽകിയ ശേഷം ഇതും ഹിന്ദു രാഷ്‌ട്രമാകാമായിരുന്നു. ഇവിടെ ഹിന്ദു സമൂഹം ഭൂരിപക്ഷമില്ലായിരുന്നെങ്കിൽ ഈ രാജ്യം ഒരു മതേതര രാജ്യമാകുമായിരുന്നില്ല . ഇസ്ലാമിക വിദ്യാഭ്യാസം മതഭ്രാന്തന്മാരെ ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles