Tuesday, September 29, 2026

ഒരു തവണയെങ്കിലും ഈ ദേവീനാമങ്ങൾ ജപിച്ചാൽ സർവൈശ്വര്യങ്ങളും തേടിയെത്തും

ഭരണി നക്ഷത്രം പൊതുവേ ഭദ്രകാളി ഭാവത്തിലുള്ള ദേവീആരാധനയിൽ പ്രധാനമാണ്. മകരം, കുംഭം, മീനം മാസങ്ങളിലെ ഭരണി നക്ഷത്ര ദിവസം സംസ്ഥാനത്തെ നൂറുകണക്കിന് ദേവീക്ഷേത്രങ്ങളിൽ ഉത്സവം ആഘോഷിക്കുന്ന ദിവസങ്ങളാണ്.

രൗദ്രഭാവമെങ്കിലും സർവ സൗഭാഗ്യങ്ങളും പ്രദാനം ചെയ്യുന്ന മാതൃരൂപിണിയാണ് ദേവി. എങ്കിലും നിത്യവും വൈകുന്നേരം ദേവിയെ ഭജിച്ചാൽ സർവൈശ്വര്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം.

കൂടാതെ നെയ് വിളക്കിനു മുന്നിലിരുന്നു ലളിതാസഹസ്രനാമം ജപിക്കുന്നത് ഇരട്ടിഫലദായകവുമാണ്. ഭദ്രകാളീ സ്തുതി 108 തവണ ജപിക്കുന്നത് ഉത്തമമാണ്

ഭദ്രകാളീ സ്തുതി

കാളി കാളി മഹാകാളീ-ഭദ്രകാളീ നമോസ്തുതേ

കുലം ച കുലധര്‍മ്മം ച- മാം ച പാലയ പാലയ.

കടബാധ്യത , രോഗം , കുടുംബ പ്രശ്നങ്ങൾ എന്നീ ദുരിതങ്ങൾ നീങ്ങാൻ ഭദ്രകാളിപ്പത്ത് ജപിക്കാവുന്നതാണ് .

പത്ത് ശ്ലോകങ്ങള്‍ ഉള്ള കാളീ സ്തോത്രമാണിത്. വീട്ടിലോ ക്ഷേത്രത്തിലോ ഇരുന്നു ജപിക്കാം . നിത്യവും വീട്ടില്‍ ജപിക്കുന്നവര്‍ ദേഹശുദ്ധിയോടെ നിലവിളക്കു കത്തിച്ചു വച്ച് സ്വസ്ഥമായിരുന്ന് ഇരുന്ന് ജപിക്കുക.

ഭദ്രകാളിപ്പത്ത്

കണ്ഠേകാളി ! മഹാകാളി!
കാളനീരദവര്‍ണ്ണിനി !

കാളകണ്ഠാത്മജാതേ! ശ്രീ

ഭദ്രകാളി നമോസ്തുതേ ! 1

ദാരുകാദി മഹാദുഷ്ട —

ദാനവൗഘനിഷൂദനേ

ദീനരക്ഷണദക്ഷേ ! ശ്രീ

ഭദ്രകാളി നമോസ്തുതേ 2

ചരാചരജഗന്നാഥേ !
ചന്ദ്ര, സൂര്യാഗ്നിലോചനേ!

ചാമുണ്ഡേ ! ചണ്ഡമുണ്ഡേ ! ശ്രീ

ഭദ്രകാളി നമോസ്തുതേ! 3

മഹൈശ്വര്യപ്രദേ ! ദേവി !

മഹാത്രിപുരസുന്ദരി !

മഹാവീര്യേ ! മഹേശീ ! ശ്രീ

ഭദ്രകാളി ! നമോസ്തുതേ! 4

സര്‍വ്വവ്യാധിപ്രശമനി !

സര്‍വ്വമൃത്യുനിവാരിണി!

സര്‍വ്വമന്ത്രസ്വരൂപേ ! ശ്രീ

ഭദ്രകാളി നമോസ്തുതേ! 5

പുരുഷാര്‍ഥപ്രദേ ! ദേവി !

പുണ്യാപുണ്യഫലപ്രദേ!

പരബ്രഹ്മസ്വരൂപേ ശ്രീ

ഭദ്രകാളി നമോസ്തുതേ! 6

ഭദ്രമൂര്‍ത്തേ ! ഭഗാരാധ്യേ

ഭക്തസൗഭാഗ്യദായികേ!

ഭവസങ്കടനാശേ ! ശ്രീ

ഭദ്രകാളി നമോസ്തുതേ! 7

നിസ്തുലേ ! നിഷ്ക്കളേ ! നിത്യേ

നിരപായേ ! നിരാമയേ !

നിത്യശുദ്ധേ ! നിര്‍മലേ ! ശ്രീ

ഭദ്രകാളി നമോസ്തുതേ! 8

പഞ്ചമി ! പഞ്ചഭൂതേശി !

പഞ്ചസംഖ്യോപചാരിണി!

പഞ്ചാശല്‍ പീഠരൂപേ!

ശ്രീഭദ്രകാളി നമോസ്തുതേ! 9

കന്മഷാരണ്യദാവാഗ്നേ !

ചിന്മയേ ! സന്മയേ ! ശിവേ!

പത്മനാഭാഭിവന്ദ്യേ ! ശ്രീ

ഭദ്രകാളി നമോസ്തുതേ ! 10

ഭദ്രകാളിപ്പത്തു ഭക്ത്യാ

ഭദ്രാലയേ ജപേൽ ജവം

ഓതുവോര്‍ക്കും ശ്രവിപ്പോര്‍ക്കും

പ്രാപ്തമാം സർവ മംഗളം

ശ്രീ ഭദ്രകാള്യൈ നമഃ

(കടപ്പാട്)

Related Articles

Latest Articles