Friday, April 26, 2024
spot_img

ഇനി ഓവർ സ്‌പീഡ്‌ വേണ്ട പിടിവീഴും; പൂട്ടാൻ എംവിഡിയ്ക്കൊപ്പം മിന്നൽ മുരളി’യും സജ്ജം

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം എന്ന പ്രത്യേകതയോടെ എത്തിയ ചിത്രമാണ് ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി. ചിത്രം ലോകമെമ്പാടും ശ്രദ്ധനേടി കഴിഞ്ഞു.

അതേസമയം ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവിധ മേഖലകളിൽ മിന്നൽ എഫക്ട് കൂടുതലാണ്. ഈ സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ ഒരു മുന്നറിയിപ്പ് പരസ്യമാണ് ശ്രദ്ധനേടുന്നത്. സ്പീഡിൽ പോകുന്ന വാഹനങ്ങളെയും ആളുകളെയും പിടിക്കാന്‍ എംവിഡിയുടെ പുതിയ പദ്ധതിയുടെ പരസ്യമാണ് വൈറലാകുന്നത്.

മാത്രമല്ല മിന്നല്‍ മുരളിയുടെ കോസ്റ്റ്യൂം അണിഞ്ഞ് ടൊവിനോ തന്നെയാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. പരിധിയില്‍ കൂടുതല്‍ വേഗത്തില്‍ പോകുന്നവരെ കണ്ടെത്താനുള്ള ഒരു ഉപകരണവും ഉണ്ട്. ഈ ഉപകരണം ഉപയോഗിച്ച് നിയമം ലംഘിക്കുന്നവരെ പിടിക്കൂടുകയും ശിക്ഷിക്കുകയും ചെയ്യും. അത്തരത്തില്‍ പിടിക്കപ്പെടുന്നവര്‍ക്ക് റിയല്‍ ഹീറോസ് ഗോ സ്ലോ എന്ന ഒരു ടീഷര്‍ട്ടു നല്‍കും.

ഈ പരസ്യ വീഡിയോ സിനിമാ താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. മിന്നൽ മുരളിയെ തോൽപ്പിക്കാനാവില്ല മക്കളെ എന്ന് പറഞ്ഞാണ് ടൊവിനോ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. മിന്നല്‍ തരംഗം, ആരും ഇനി മിന്നല്‍ ആകരുത്, എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ.

Related Articles

Latest Articles