Friday, April 19, 2024
spot_img

മൃത്യുഞ്ജയ ഹോമത്തിന് പിന്നിലെ വിശ്വാസം ഇതാണ്

 

നാം ശിവഭഗവാന്റെ അനുഗ്രഹത്തിനായി നടത്തുന്ന ഹോമമാണ് മൃത്യുഞ്ജയ ഹോമം. പഞ്ചമഹാ യജ്ഞങ്ങളില്‍ ഒന്നായ മൃത്യുഞ്ജയ ഹോമം നടത്തുക വഴി ആയൂര്‍ദൈര്‍ഘ്യം ഉണ്ടാകുകയും ആയുസ് തീരുന്നതിന് മുമ്പുള്ള മൃതി, മഹാരോഗങ്ങള്‍, അപമൃത്യു എന്നിവയില്‍ നിന്നും രക്ഷ ലഭിക്കുമെന്നുമാണ് വിശ്വാസം.

മാത്രമല്ല ഈ ഹോമം നടത്തുക വഴി മൃത്യുദോഷം മാറുമെന്നും വിശ്വസിക്കപ്പെടുന്നു. മൃത്യുദോഷം മാറാന്‍ മൃത്യുഞ്ജയ ഹോമം നടത്തിയ പ്രസാദം കഴിക്കുകയും ഹോമ കുണ്ഠത്തിലെ വിഭൂതി ധരിക്കുന്നതും ഉത്തമമാണ്. പ്രാർത്ഥന കൊണ്ട് മൃത്യുവിനെ ജയിച്ച മാര്‍ക്കണ്ഡേയന്റെയും സത്യവാന്‍ സാവിത്രിയുടെയുമെല്ലാം കഥകള്‍ പുരാണ പ്രസ്തമാണല്ലോ.

മൃത്യുഞ്ജയ മന്ത്രം മന്ത്രം ജപിക്കുക വഴി ദശാസന്ധികളില്‍ ഉണ്ടായേക്കാവുന്ന രോഗ പീഢകള്‍ ഇല്ലാതാക്കുമെന്നും ആയൂര്‍ദോഷം ഉണ്ടാകാതിരിക്കുമെന്നും അപമൃത്യു സംഭവിക്കാതിരിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

അമൃതവള്ളി, പേരാല്‍മൊട്ട്, കറുക, എള്ള്, പാല്‍, നെയ്യ്, ഹവിസ് തുടങ്ങിയവ 144 വീതം ഹവിസ്സായി ഹോമ കുണ്ഠത്തില്‍ അര്‍പ്പിച്ച്‌ നടത്തുന്നതാണ് കൂട്ടുമൃത്യുഞ്ജയഹോമം. 1008 വീതം ഓരോ ദ്രവ്യവും ഹവിസായി സമര്‍പ്പിച്ച്‌ 7 ദിവസം കൊണ്ട് നടത്തുന്നതാണ് മഹാമൃത്യുഞ്ജയ ഹോമം.

(കടപ്പാട്)

Related Articles

Latest Articles