വിഴിഞ്ഞം: എം.എസ്.സിയുടെ നീളം കൂടിയ രണ്ടാമത്തെ മദർഷിപ്പ് ‘അന്ന’ വിഴിഞ്ഞം തുറമുഖത്തടുത്തു.
ഇന്ത്യയിലെ തുറമുഖങ്ങളിൽ വന്നുപോയ എം.എസ്.സിയുടെ ഏറ്റവും വലിയ കപ്പലാണ് ക്ലൗഡ് ജിറാർഡെറ്റ്. ഇതിന് 400-മീറ്റർ നീളവും 61.5-മീറ്റർ വീതിയുമാണുളളത്. എന്നാൽ എം.എസ്.സിയുടെ തന്നെ ഉടമസ്ഥതയിലുള്ള ക്ലൗഡ് ജിറാർ ഡെറ്റ് വിഴിഞ്ഞത്ത് വന്നുപോയതിനുശേഷമാണ് അതേ നീളത്തിലുളള അന്നയെന്ന മദർഷിപ്പ് തുറമുഖത്ത് എത്തിയത്.വിഴിഞ്ഞത്തടുത്ത എം.എസ്.സിയുടെ പതിനൊന്നാമത്തെ കപ്പലാണ് മദർഷിപ്പ് ‘അന്ന’ .
സെർബിയൻ സ്വദേശി ക്യാപ്ടൻ ജൊവാനോവിക് സോറന്റെ നേത്യത്വത്തിലാണ് കപ്പൽ കരതൊട്ടത് . ദുബായിലെ ജെബൽഅലി തുറമുഖത്ത് നിന്ന് ആണ് അന്ന ഇങ്ങോട്ടേക്ക് എത്തിയത്. ഇതിൽ 20 ജീവനക്കാരുണ്ടായിരത്തിന്നു . കപ്പലിൽ നിന്ന് 6000 ത്തോളം കണ്ടെയ്നറുകൾ ഇറക്കുകയും കയറ്റുകയും ചെയ്ത ശേഷം തിങ്കളാഴ്ചയോടെ കപ്പൽ ശ്രീലങ്കയിലെ കൊളംബോയിലേക്ക് മടങ്ങുമെന്നാണ് വിവരം.

