Sunday, May 19, 2024
spot_img

‘കുട്ടികളെ കൊണ്ട് വിദ്വേഷ മുദ്രാവാക്ക്യം വിളിപ്പിച്ചത് അപകടകരം’; ‘ഇത്തരം ശ്രമം വിജയിക്കില്ല’ കേരളത്തിലേത് മാതൃകാ സമൂഹമെന്ന് ഗവർണർ

കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കാനായി നടത്തുന്ന ഇത്തരം ശ്രമങ്ങളിൽ അദ്ദേഹം തന്റെ ആശങ്ക വ്യക്തമാക്കി. കുട്ടികളെ കൊണ്ട് വിദ്വേഷ മുദ്രവാക്യം വിളിപ്പിക്കുന്നത് അപകടകരം. ഇത്തരം ശ്രമം വിജയിക്കില്ല. കേരളത്തിലേത് മാതൃകാ സമൂഹമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രവാചകനെതിരായ പരാമർശത്തിൽ ഇന്ത്യ മാപ്പ് പറയേണ്ടതില്ലെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഇന്ത്യ എല്ലാവരെയും ഉള്‍ക്കൊളളുന്ന രാജ്യമാണെന്നും പ്രധാനമന്ത്രിയും ആര്‍.എസ്.എസ് തലവനും പലതവണ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ പരാമര്‍ശത്തിൽ ഒ ഐ സി ഇന്ത്യയ്‌ക്കെതിരെ ആരോപണമുന്നയിച്ചു. ഇന്ത്യയില്‍ നടക്കുന്ന ന്യൂനപക്ഷവിരുദ്ധ നീക്കങ്ങളുടെ ഭാഗമാണ് മുഹമ്മദ് നബിക്കെതിരായ പരാമർശമെന്നാണ് ആരോപണം. എന്നാൽ ഇത് ഐ.ഒ.സിയുടെ സങ്കുചിത മനസ്ഥിതി ഒന്ന് കാരണമാണെന്ന് ഇന്ത്യ തിരിച്ചടിച്ചിരുന്നു.

Related Articles

Latest Articles