പാർലമെന്റ് സമ്മേളനത്തിന്‍റെ അവസാന ദിനമായ ഇന്ന് സംസാരിക്കവേയാണ് സോണിയാഗാന്ധിയെ അടുത്തിരുത്തി കൊണ്ട് പ്രതിപക്ഷ ഐക്യത്തിലെ ഒരു പ്രധാന നേതാവായ മുലായം സിങ്ങ് യാദവ് നരേന്ദ്രമോദിയെ പ്രകീർത്തിച്ച് സംസാരിച്ചത്.

നരേന്ദ്രമോദി പാർലമെന്‍റിൽ എല്ലാ അംഗങ്ങളെയും ഒരേപോലെ കാണുകയും എല്ലാവരെയും ഉൾപ്പെടുത്തി സഭയെ സ്തുത്യർഹമായ രീതിയിൽ നയിക്കുകയും ചെയ്തു എന്ന് മുലായം പറഞ്ഞു. അദ്ദേഹം തന്നെ വീണ്ടും പ്രധാനമന്ത്രി ആകണമെന്നാണ് തന്‍റെ ആഗ്രഹമെന്നും, ഈ സഭയിൽ ഉള്ള എല്ലാവരും വീണ്ടും വിജയിച്ചു ഇവിടെ എത്തുന്നത് കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഭരണപക്ഷത്തിന്‍റെ കൈയ്യടികളുടേയും, ആഹ്ളാദത്തിന്‍റെയും ഇടയിൽ അദ്ദേഹം കൂട്ടിച്ചേർത്തു.