Wednesday, April 24, 2024
spot_img

മുനമ്പം മനുഷ്യക്കടത്തിൽ അന്വേഷണം പരിതാപകരം ; അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കൊ​ച്ചി: മുനമ്പം മനുഷ്യക്കടത്തില്‍ അന്വേഷണ സംഘത്തെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. നിലവിലെ അന്വേഷണം പരിതാപകരമാണെന്ന് കോടതി പറഞ്ഞു. മുനമ്പത്ത് നടന്നത് മ​നു​ഷ്യ​ക്ക​ട​ത്തെ​ന്ന് പ്ര​ഥ​മ​ദൃ​ഷ്ട്യാ വ്യ​ക്ത​മാണെന്നും കോടതി നിരീക്ഷിച്ചു.

അന്വേഷണത്തെ വിമര്‍ശിച്ച കോടതി ദേശീയ ഏജന്‍സികള്‍ അന്വേഷിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി. രാ​ജ്യം​വി​ട്ട​വ​ർ എ​ങ്ങോ​ട്ട് പോ​യെ​ന്നു വ്യ​ക്ത​മ​ല്ല, ദു​രൂ​ഹ​ത​ക​ൾ ഏ​റെ​യാ​ണ്. മ​നു​ഷ്യ​ക്ക​ട​ത്തി​ന്‍റെ പേ​രി​ൽ രാ​ജ്യ​ത്തി​ന്‍റെ ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ത്തു​ന്നു​ണ്ടോ​യെ​ന്നു പോ​ലും അ​റി​യാ​ൻ​ കഴിയാത്ത അ​വ​സ്ഥ​യാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. അ​തേ​സ​മ​യം, രാ​ജ്യം വി​ട്ട​വ​ർ എ​വി​ടേ​ക്കാ​ണ് പോ​യ​തെ​ന്ന് സൂ​ച​ന​യു​ണ്ടെ​ന്നും പ്ര​തി​ക​ൾ​ക്കു മേ​ൽ അ​ന​ധി​കൃ​ത മ​നു​ഷ്യ​ക്ക​ട​ത്ത് കു​റ്റം കൂ​ടി ചു​മ​ത്തു​മെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു.

കേസില്‍ പ്രധാന പ്രതിയടക്കം ആറ് പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. മുഖ്യപ്രതിയായ സെല്‍വനടക്കമുള്ളവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ചെന്നൈയ്ക്ക് അടുത്ത് തിരുവള്ളൂരില്‍ നിന്നുമാണ് പ്രതികളെല്ലാം പിടിയിലായത്.

ഓസ്ട്രേലിയക്ക് പോയ ബോട്ടില്‍ തന്‍റെ നാല് മക്കള്‍ ഉള്ളതായി സെല്‍വന്‍ പൊലീസിന് മൊഴി കൊടുത്തതായാണ് വിവരം. നൂറിലേറെ പേര്‍ സംഘത്തിലുണ്ടായിരുന്നുവെന്നും അഞ്ച് മാസത്തെ ആസൂത്രണത്തിനൊടുവിലാണ് മനുഷ്യക്കടത്ത് നടത്തിയതെന്നുമാണ് സെല്‍വന്‍ പറയുന്നത്. ആളുകളെ കടത്തേണ്ട ബോട്ട് കണ്ടെത്തിയതും ആളുകളെ സംഘടിപ്പിച്ചതും തന്‍റെ നേതൃത്വത്തിലാണെന്നും സെല്‍വന്‍റെ മൊഴിയില്‍ പറയുന്നുണ്ട്.

Related Articles

Latest Articles