Friday, December 26, 2025

അന്യസംസ്ഥാന തൊഴിലാളികളുമായി വന്ന ടൂറിസ്റ്റ് ബസില്‍ കഞ്ചാവ് കടത്ത്: ഡ്രൈവര്‍മാരടക്കം അഞ്ച് പേരെ തൂക്കിയെടുത്ത് പൊലീസ്

പാലക്കാട്: അന്യസംസ്ഥാന തൊഴിലാളികളെ ഒഡീഷയില്‍ നിന്നും കൊണ്ടുവന്ന ബസിൽ നിന്നും കഞ്ചാവ് പിടികൂടി. എക്‌സൈസ് സംഘം വാളയാറിൽ നടത്തിയ വാഹന പരിശോധനയിലാണ് ബസില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച 82 കിലോ കഞ്ചാവ് കണ്ടെത്തിയത്.

KL 44 C 801 നമ്പർ പ്രജാപതി എന്ന് പേരുള്ള ബസില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത് . പറളി എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.ആര്‍. അജിത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് അസി. എക്സൈസ് കമ്മീഷണര്‍ എം.രാകേഷിന്റെ നേതൃത്വത്തില്‍ വാളയാര്‍ എക്സൈസ് ചെക്ക്പോസ്റ്റ് പാര്‍ട്ടിയും പാലക്കാട് എക്സൈസ് സ്പെഷ്യന്‍ സ്ക്വാഡ്, പറളി എക്സൈസ് റേഞ്ച്, തൃത്താല റേഞ്ച് സംയുക്തമായാണ് പരിശോധന നടത്തിയത്.

കേസില്‍ ഡ്രൈവര്‍മാരായ എറണാകുളം ആലുവ സ്വദേശി ബിനീഷ്, കൊടുങ്ങല്ലൂര്‍ സ്വദേശി പ്രതീഷ്, ഒഡീഷ സ്വദേശികളായ രാജേഷ് ദിഗാല്‍, മൗമില ദിഗാല്‍, സുജിത്ത്കുമാര്‍ എന്നിവരെ പിടികൂടി. പെരുമ്പാവൂരിലെ മൊത്ത വില്‍പ്പനക്കാര്‍ക്ക് നല്‍കാനാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചതെന്നാണ് പ്രതികൾ മൊഴിനൽകിയത്.

വാഹന പരിശോധനയില്‍ അസി. എക്സൈസ് കമ്മീഷണര്‍ എം.രാകേഷ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ കെ.ആര്‍. അജിത്ത് , സിജോ വര്‍ഗീസ്, നൗഫല്‍ എന്‍, പ്രിവന്റീവ് ഓഫിസര്‍മ്മാരായ ജയപ്രകാശന്‍ എ, സനില്‍ പി.എന്‍ , ജിഷു ജോസഫ് , ജയരാജന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മ്മരായ അഭിലാഷ്.കെ, പ്രത്യൂഷ് ആര്‍, പ്രമോദ് എം, സ്റ്റാലിന്‍ സ്റ്റിഫന്‍, രജിത്ത്, അരവിന്ദാക്ഷന്‍, ജ്ഞാനകുമാര്‍, സുഭാഷ്, അനൂപ്, ബിജു, വിനു, പ്രസാദ്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ ലിസി, ഡ്രൈവര്‍ കണ്ണദാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Latest Articles