Thursday, May 2, 2024
spot_img

ഉഭയകക്ഷി ചർച്ച നടത്തി നരേന്ദ്ര മോദിയും ഡച്ച് പ്രധാനമന്ത്രി മാർക്ക് റൂട്ടും, ഇന്ത്യ- യൂറോപ്യൻ യൂണിയൻ ബന്ധങ്ങളും ഇന്തോ പസഫിക് സഹകരണവും ചർച്ചാ വിഷയങ്ങൾ

ദില്ലി: ഉഭയകക്ഷി ചർച്ച നടത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡച്ച് പ്രധാനമന്ത്രി മാർക്ക്റൂട്ടും. വർദ്ധിച്ച് വരുന്ന ആഗോള പ്രശ്‌നങ്ങളെ കുറിച്ചാണ് ഇരു രാഷ്ട്ര തലവന്മാരും ചർച്ച നടത്തിയത്. ഇരു നേതാക്കളും ടെലിഫോൺ വഴിയാണ് ചർച്ച നടത്തിയത്. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധത്തെ കുറിച്ചും ഇന്തോ പസഫിക് മേഖലയിലെ സഹകരണത്തെ കുറിച്ചും ചർച്ച നടത്തിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കൂടാതെ ഇന്ത്യയും നെതർലൻസും തമ്മിലുള്ള കാർഷിക മേഖലയിലെ സഹകരണം, സാങ്കേതിക വിദ്യയിലെ ഉഭയകക്ഷി ചർച്ചകൾ എന്നിവയും ചർച്ചാ വിഷയങ്ങളായിരുന്നു.

നെതർലൻഡ്‌സുമായി ആരോഗ്യപരമായ ബന്ധം കാത്തുസൂക്ഷിക്കുന്നതിൽ പ്രധാനമന്ത്രിയ്‌ക്ക് മാർക്ക് റൂട്ട് നന്ദി അറിയിച്ചു. കൂടാതെ ഭക്ഷ്യസുരക്ഷയിൽ യുക്രൈന്റെ സ്വാധീനത്തെ കുറിച്ച് എടുത്തു പറഞ്ഞതെയി റൂട്ട് ട്വിറ്ററിൽ കുറിച്ചു. അതോടൊപ്പം സഹകരണമാണ് അത്യാവശ്യമെന്നും കൂട്ടിച്ചേർത്തു.

2021 ലെ വെർച്വൽ ഉച്ചകോടിയിലായിരുന്നു ജലസംരക്ഷണവും മലിനീകരണവും കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ ഉഭയകക്ഷി ചർച്ച അവതരിപ്പിച്ചത്. ഇരു രാജ്യങ്ങളുടെയും നയതന്ത്രബന്ധത്തിന്റെ 75 ആം വാർഷികം ആഘോഷിക്കുകയും ചെയ്തിരുന്നു. രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ഏപ്രിൽ മാസത്തിൽ നടത്തിയ പര്യടനത്തിലായിരുന്നു ആഘോഷങ്ങൾ സംഘടിപ്പിച്ചത്.

Related Articles

Latest Articles