Friday, May 24, 2024
spot_img

രാജ്യത്ത് മരുന്ന് വില വര്‍ധിക്കുന്നതിനിടെ സുപ്രധാന ഇടപെടലിനൊരുങ്ങി കേന്ദ്ര സർക്കാർ | NarendraModi

ദേശീയ അവശ്യ മരുന്നുകളുടെ (എന്‍ എല്‍ ഇ എം) ഭാഗമായതും ഡ്രഗ്‌സ് പ്രൈസ് കണ്‍ട്രോള്‍ ഓര്‍ഡറിന് കീഴില്‍ വിജ്ഞാപനം ചെയ്തതുമായ 355-ലധികം മരുന്നുകളുടെ വില ഡ്രഗ് പ്രൈസ് റെഗുലേറ്റര്‍ എന്‍ പി പി എ നിലവില്‍ പരിധി നിശ്ചയിക്കുന്നു. ഇത്തരം ഷെഡ്യൂള്‍ ചെയ്ത മരുന്നുകളുടെ ട്രേഡ് മാര്‍ജിന്‍ മൊത്തക്കച്ചവടക്കാര്‍ക്ക് 8%, ചില്ലറ വ്യാപാരികള്‍ക്ക് 16% എന്നിങ്ങനെയും നിയന്ത്രിച്ചിട്ടുണ്ട്.

പലപ്പോഴും ഇത്തരം മരുന്നുകളുടെ ട്രേഡ് മാര്‍ജിന്‍ അമിതമായി ഉയര്‍ന്നതും രോഗികളെ ബാധിക്കുന്നതുമാണ്. ഓരോ വ്യക്തിയും ആരോഗ്യ പരിപാലനത്തിന് ചെലവഴിക്കുന്ന തുകയുടെ ഭൂരിഭാഗവും മരുന്നുകള്‍ക്ക് വേണ്ടിയാണ്. ഇത് നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും, 60% രോഗികളും ഇപ്പോഴും മരുന്നുകള്‍ക്ക് സ്വന്തമായി പണം നല്‍കാന്‍ നിര്‍ബന്ധിതരാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

ക്യാന്‍സര്‍, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ ചില നിര്‍ണായക മരുന്നുകളുടെ വില ഗണ്യമായി കുറയ്ക്കാനുള്ള നിര്‍ണായക തീരുമാനം കേന്ദ്രം പ്രഖ്യാപിച്ചേക്കും. സര്‍ക്കാര്‍ ചില നിര്‍ദേശങ്ങള്‍ തയ്യാറാക്കിയെങ്കിലും പ്രഖ്യാപനം സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല. ചില നിര്‍ണായക മരുന്നുകളുടെ ഉയര്‍ന്ന വിലയില്‍ കേന്ദ്രത്തിന് ആശങ്കയുണ്ട് എന്നും അവ നിയന്ത്രിക്കാന്‍ താല്‍പ്പര്യമുണ്ട് എന്നും അധികൃതര്‍ പറഞ്ഞു.

Related Articles

Latest Articles