Saturday, May 18, 2024
spot_img

ഈ വിത്ത് കഴിച്ചാൽ അമിതവണ്ണം പമ്പ കടക്കും; പക്ഷെ, കഴിക്കേണ്ടത് ഇങ്ങനെയാണ്…

അമിതവണ്ണം എല്ലാവർക്കും ഒരു പ്രശ്നമാണ്. എന്നാൽ അതിനൊരുത്തമ പരിഹാരമാണ് ചണവിത്ത്. ഉയര്‍ന്ന പോഷക മൂല്യവും അത്ഭുതകരമായ ആരോഗ്യ ആനുകൂല്യങ്ങള്‍ക്കും പേരുകേട്ട ഒരു സൂപ്പര്‍ഫുഡാണ് ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്ത്. ചെറിയ തവിട്ടുനിറത്തിലുള്ള വിത്തുകള്‍, അതിന്റെ ആരോഗ്യ ഗുണങ്ങള്‍ക്ക് വളരെയധികം പ്രശസ്തി നേടിയിട്ടുണ്ട്. നാഗരികതയുടെ ആരംഭം മുതല്‍ കൃഷി ചെയ്യുന്ന ഏറ്റവും പഴക്കം ചെന്ന വിളയാണിത്.

ഒമേഗ -3 ഫാറ്റി ആസിഡുകള്‍, ഫൈബര്‍, ലിഗ്‌നാന്‍ എന്നിവയാല്‍ സമ്പന്നമായ ഈ കുഞ്ഞന്‍ വിത്തുകള്‍ ദഹനം മെച്ചപ്പെടുത്തുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും ടൈപ്പ് 2 പ്രമേഹം, കാന്‍സര്‍ എന്നിവയ്ക്കും ഗുണകരമാണ്. ഈ ഗുണങ്ങള്‍ കൂടാതെ, നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതിനുള്ള പ്രക്രിയ വേഗത്തിലാക്കാനും ഈ വിത്തുകള്‍ സഹായിക്കും. തടി കുറയ്ക്കാന്‍ ശ്രമിക്കുന്ന പലരും അവരുടെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും അതുവഴി തടി കുറയ്ക്കാനുമായി അവരുടെ ഡയറ്റില്‍ ചണവിത്തുകള്‍ ചേര്‍ക്കുന്നു.

എന്നാല്‍ ഈ വിത്തുകൾ വെറുതെ കഴിച്ചാൽ നമ്മൾ വിചാരിക്കുന്ന ഫലം കിട്ടില്ല. ഈ വിത്തുകൾ പരമാവധി പ്രയോജനം നേടുന്നതിന് നിങ്ങള്‍ അവ ശരിയായ രീതിയില്‍ കഴിക്കേണ്ടതുണ്ട്.

  1. 1. ഒരു പാത്രത്തില്‍ ഒരു ഗ്ലാസ് വെള്ളവും, 1 ടേബിള്‍ സ്പൂണ്‍ നിലക്കടലയും ചേര്‍ക്കുക. വെള്ളം 2-3 മിനിറ്റ് തിളപ്പിക്കുക. ഗ്യാസ് ഓഫ് ചെയ്ത് പാനീയം ഒരു കപ്പിലേക്ക് ഒഴിക്കുക. രുചി മെച്ചപ്പെടുത്തുന്നതിന് 1 ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരും വെള്ളവും ചേര്‍ക്കുക. ഇങ്ങനെയും കഴിക്കാവുന്നതാണ്.
  2. 2. രണ്ട് തരം ഫ്‌ളാക്‌സ് സീഡുകള്‍ ഉണ്ട്. മഞ്ഞ, തവിട്ട് എന്നിവ. രണ്ടും തുല്യ പോഷകഗുണമുള്ളതും ആരോഗ്യത്തിന് ഗുണകരവുമാണ്. നിങ്ങള്‍ക്ക് വിത്ത് വറുത്തതിനുശേഷം പൊടിച്ചെടുത്ത് ഈ പൊടി വായുസഞ്ചാരമില്ലാത്ത പാത്രത്തില്‍ സൂക്ഷിക്കുക. നിങ്ങളുടെ സാലഡിലോ മറ്റോ ഒരു ടീസ്പൂണ്‍ ചണവിത്ത് പൊടി ചേര്‍ത്ത് കഴിക്കാം.

എന്നാൽ രക്തസമ്മര്‍ദ്ദം കുറഞ്ഞവര്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞവര്‍, മലബന്ധമുള്ളവര്‍, വയറിളക്കം, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, രക്തസ്രാവം എന്നിവ അനുഭവിക്കുന്നവര്‍ ഈ വിത്തുകള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം. ചണവിത്ത് സപ്ലിമെന്റുകള്‍ ഒഴിവാക്കുക അല്ലെങ്കില്‍ അവ കഴിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഡോക്ടറെ സമീപിക്കുക.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles