Saturday, April 27, 2024
spot_img

തരംഗമായി ‘നാട്ട് നാട്ട്’; ഓസ്കർ നോമിനേഷനിൽ ഇടം നേടി; ഇന്ത്യയ്ക്ക് ആകെ 2നോമിനേഷനുകൾ

വീണ്ടും തരംഗമായി ‘നാട്ട് നാട്ട്’. ഓസ്കർ നോമിനേഷനിൽ ഇടം നേടി രാജമൗലി ചിത്രം ആർആര്‍ആറിലെ ‘നാട്ട് നാട്ട്’ ആരാധകരെ വിസ്മയിപ്പിച്ചത്. ഒറിജിനൽ സോങ് കാറ്റഗറിയിലാണ് നാട്ടു നാട്ടു ഇടംനേടിയത്. ഗോൾഡൻ ഗ്ലോബിൽ മികച്ച ഒറിജനല്‍ സോങിനുള്ള പുരസ്കാരം കീരവാണി ഈണം നൽകിയ നാട്ടു നാട്ടുവിനെ തേടിയെത്തിയിരുന്നു.

അതേ സമയം മികച്ച വിദേശ ഭാഷ ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിക്കാൻ ആർആർആറിനായില്ല. ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ഇന്ത്യയിൽ നിന്നുള്ള ദ് എലിഫന്റ് വിൻപെറേഴ്സ് എന്ന ഡോക്യുമെന്ററി ഇടംനേടിയിട്ടുണ്ട്. എഡ്വാർഡ് ബെർഗെർ സംവിധാനം ചെയ്ത ജർമൻ വാർ സിനിമയായ ഓൾ ക്വയറ്റ് ഓഫ്‍ ദ് വെസ്റ്റേൺ ഫ്രണ്ട്, ഡാനിയൽസ് (ഡാനിയൽ ക്വാൻ, ഡാനിയൽ ഷൈനേർട്) സംവിധാനം ചെയ്ത എ‌വ്‌രിതിങ് എവ്‌രിവെയർ ഓൾ അറ്റ് വൺസ്, മാർട്ടിൻ മക്ഡൊണാഗ് ഒരുക്കിയ ദ് ബാൻഷീസ് ഓഫ് ഇനിഷെറിൻ എന്നിവയാണ് ഏറ്റവും കൂടുതൽ നോമിനേഷൻസ് ലഭിച്ച സിനിമകൾ.

Related Articles

Latest Articles