Sunday, October 11, 2026

ജ​മ്മുകശ്മീ​രി​ൽ വീണ്ടും ഏ​റ്റു​മു​ട്ട​​ല്‍; ര​ണ്ട് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു

ശ്രീ​ന​ഗ​ര്‍: ജ​മ്മുകശ്മീ​രി​ലെ കു​ല്‍​ഗാ​മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ര​ണ്ട് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് കു​ല്‍​ഗാ​മി​ല്‍ സൈ​ന്യം ഭീ​ക​ര​രുമായി ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

കു​ല്‍​ഗാ​മി​ലെ ഗോ​പ​ല്‍​പോ​റ പ്ര​ദേ​ശ​ത്താ​ണ് ഏ​റ്റ​മു​ട്ട​ല്‍. ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ സൈ​നി​ക​ര്‍​ക്കു നേ​രെ ഭീ​ക​ര​ര്‍ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നു സൈ​ന്യം ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലാ​ണ് ഭീ​ക​ര​രെ കീഴ്‌പ്പെടുത്തിയത്.

പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ല്‍ ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ര്‍​ന്നു സൈ​ന്യം ഇ​വി​ടെ തെ​ര​ച്ചി​ല്‍ ന​ട​ത്തി വ​രി​ക​യാ​ണ്.

Related Articles

Latest Articles