Wednesday, September 30, 2026

സാമൂഹ്യപരിഷ്‌കര്‍ത്താവ് രാജാ റാം മോഹന്‍ റോയ് യുടെ ജന്മദിനം ഇന്ന്

ഇന്ത്യയിലെ ആദ്യകാല സാമൂഹ്യപരിഷ്‌കര്‍ത്താവും നവോത്ഥാന നായകനുമായിരുന്നു രാജാ റാം മോഹന്‍ റോയ് യുടെ ജന്മദിനമാണിന്ന്.
ബംഗാളിലെ രാധാനഗറില്‍ 1772,മേയ് 22 ന് രാമാകാന്ത റോയിയുടെയും താരിണി ദേവിയുടെയും മകനായി ഒരു ബ്രാഹ്മണകുടുംബത്തില്‍ ജനിച്ചു. പാര്‍സി, അറബി ഭാഷകളില്‍ ബാല്യകാലത്ത് തന്നെ അറിവ് നേടിയ അദ്ദേഹം 12-ാം വയസ്സില്‍ വേദാന്തവും ഉപനിഷത്തും പഠിക്കാന്‍ തുടങ്ങി.

ഹിന്ദു സമൂഹത്തില്‍ നിലനിന്നിരുന്ന സതി എന്ന ദുരാചാരം നിര്‍ത്തലാക്കുന്നതിനു വേണ്ടി പരിശ്രമിക്കുകയും, നരഹത്യയ്ക്ക് എതിരായി സമൂഹമനഃസാക്ഷി ഉണരുകയും 1829 ല്‍ ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍ വില്യം ബെന്റിക് സതി നിയമം മൂലം നിരോധിക്കുകയും ചെയ്തു.1828 ല്‍ ബ്രഹ്മസമാജം സ്ഥാപിച്ചു. 1833-ല്‍ ബ്രിട്ടനിലെ ബ്രിസ്റ്റലില്‍ വച്ച് 61-ാം വയസ്സില്‍ അദ്ദേഹം അന്തരിച്ചു.

പാശ്ചാത്യ ആധുനികത്വവും പാരമ്പര്യാധിഷ്ഠിത പൗരസ്ത്യവാദവും തമ്മില്‍ രൂക്ഷമായ ആശയ സംഘട്ടനങ്ങള്‍ക്ക് ഭാരതത്തില്‍ തുടക്കമിട്ടത് റാം മോഹന്‍ റോയിയായിരുന്നു.

1828 ഓഗസ്റ്റ് 20ന് അദ്ദേഹം ബ്രഹ്മസഭ സ്ഥാപിച്ചു. 1875 ല്‍ സ്വാമി ദയാനന്ദസരസ്വതി സ്ഥാപിച്ച ആര്യസമാജത്തിന്റെയും ഉദ്ദേശ്യവും സമാനമായിരുന്നു. ആര്യസമാജത്തിനെ അപേക്ഷിച്ച് ബ്രഹ്മസമാജത്തിന്റെയും തിയോസൊഫിക്കല്‍ സൊസൈറ്റിയുടെ ആന്തരിക വൈരുദ്ധ്യം ആഴത്തിലുള്ളതായിരുന്നു.

Related Articles

Latest Articles