Thursday, May 2, 2024
spot_img

ജന്മഭൂമി ഡപ്യൂട്ടി എഡിറ്റർ കാവാലം ശശികുമാറിന് ദേശീയ അംഗീകാരം; ഭാരതീയ ഭാഷാ ബഹുമതിപുരസ്‌കാര വിതരണം ഇന്ന് വാരാണസിയില്‍

വാരാണസി: ബഹുഭാഷാ വാര്‍ത്താ ഏജന്‍സിയായ ‘ഹിന്ദുസ്ഥാന്‍ സമാചാറിന്റെ’ ആഭിമുഖ്യത്തില്‍, ‘ഭാരതീയ ഭാഷാ ബഹുമതി’ ഇന്ന് വാരാണസിയില്‍ നടക്കും. ഉച്ചകഴിഞ്ഞ് 2.30 മുതല്‍ വാരാണസി ശിവാലയിലെ രാജ ചേത് സിങ് ഫോര്‍ട്ടിലാണ് പരിപാടി. മലയാളത്തിൽ നിന്ന് ജന്മഭൂമി ഡപ്യൂട്ടി എഡിറ്റർ കാവാലം ശശികുമാർ തെരഞ്ഞെടുക്കപ്പെട്ടു.

പതിനഞ്ച് ഭാരതീയ ഭാഷകളില്‍നിന്നുള്ള പ്രശസ്ത പത്രപ്രവര്‍ത്തകരെയും സാഹിത്യകാരന്മാരെയും അനുമോദിക്കും. മാദ്ധ്യമ-സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ-ധര്‍മ്മിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് അനുമോദനം. കാഞ്ചികാമകോടി പീഠത്തിലെ ജഗദ്ഗുരു ശങ്കരാചാര്യശങ്കര്‍ വിജയേന്ദ്ര സരസ്വതി ആശീര്‍വാദം നല്‍കും. പരിപാടിയില്‍ യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, അയോധ്യയിലെ ‘ശ്രീ ഹനുമത് നിവാസ്’ വിശിഷ്ടാതിഥി മഹന്ത് ആചാര്യ മിഥിലേഷ് നന്ദിനി ശരണ്‍മഹാരാജ്, മുതിര്‍ന്ന ആര്‍എസ്എ് പ്രചാരകും ഹിന്ദുസ്ഥാന്‍ സമാചാര്‍ മുന്‍ രക്ഷാധികാരിയുമായ ലക്ഷ്മി നാരായണ്‍ ഭാല എന്നിവര്‍ പങ്കെടുക്കും.

Related Articles

Latest Articles