Monday, April 29, 2024
spot_img

വിടരുന്നതിന് മുന്നേ കൊഴിയാൻ പോകുന്ന ‘മഹാ അഖാടി’ ; മഹാരാഷ്ട്രയിൽ ത്രികക്ഷി സഖ്യം പൊട്ടിത്തെറിക്കുന്നു, ഒതുക്കാൻ ശ്രമിക്കരുതെന്ന് ശരദ് പവാർ

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിക്കെതിരെ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്ന് സര്‍ക്കാര്‍ രൂപികരിച്ചതിന് പിന്നാലെ അതൃപ്തി പരസ്യമാക്കി ശരദ് പവാര്‍. മഹാ അഘാഡി സഖ്യം സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും എന്‍സിപിക്ക് ആവശ്യമായ പദവികളൊന്നും ലഭിച്ചില്ല. സര്‍ക്കാര്‍ രൂപികരണത്തില്‍ ശിവസേനക്ക് മുഖ്യമന്ത്രി പദവിയും കോണ്‍ഗ്രസിന് സ്പീക്കര്‍ പദവിയും ലഭിച്ചു. എന്നാല്‍ എന്‍.സി.പിക്ക് എന്താണ് ലഭിച്ചതെന്ന് ശരദ് പവാര്‍ ചോദിച്ചു.

എന്‍.സി.പിക്ക് ശിവസേനയേക്കാള്‍ രണ്ട് സീറ്റ് കുറവും കോണ്‍ഗ്രസിനേക്കാള്‍ 10 സീറ്റ് കൂടുതലുമുണ്ട്. ശിവസേനക്ക് മുഖ്യമന്ത്രി പദവിയും കോണ്‍ഗ്രസിന് സ്പീക്കര്‍ പദവിയും ലഭിച്ചു. എന്റെ പാര്‍ട്ടിക്ക് എന്താണ് ലഭിച്ചത് ഉപമുഖ്യമന്ത്രിക്ക് പ്രത്യേക അധികാരങ്ങളൊന്നുമില്ലെന്ന് ഇന്ത്യാടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ ശരദ് പവാര്‍ പറഞ്ഞു. കോണ്‍ഗ്രസിലെ ചില നേതാക്കള്‍ കാരണമാണ് അജിത് പവാര്‍ ബിജെപിയിലേക്ക് പോയത്. കോണ്‍ഗ്രസ് യോഗത്തില്‍ അജിത്തിനെ അപമാനിച്ചുവെന്നും പവാര്‍ അഭിമുഖത്തില്‍ ആരോപിച്ചു. എന്‍സിപിയെ കോണ്‍ഗ്രസ് മഹാരാഷ്ട്രയില്‍ ഒതുക്കാന്‍ ശ്രമിച്ചു. സഖ്യം പലപ്പോഴും പൂര്‍ണ്ണമായും പ്രവര്‍ത്തിച്ചില്ല. ഒരുമിച്ച് മത്സരിച്ചെങ്കിലും ചര്‍ച്ചകള്‍ നടന്നില്ല. ശിവസേനയുമായി എന്‍സിപി കൂട്ടു ചേരില്ലെന്നാണ് അജിത്ത് പവാര്‍ കരുതിയിരുന്നത്. അതു പോലുള്ള പ്രത്യയശാസ്ത്രപ്രശ്‌നം ഇരുപാര്‍ട്ടികളും തമ്മിലുണ്ട്. ഇതില്ലാം മാറ്റിവെച്ചാണ് സര്‍ക്കാര്‍ രൂപികരിച്ചത്. എന്നാല്‍, ഇപ്പോള്‍ എന്‍സിപിയെ അവഗണിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും പവാര്‍ പറഞ്ഞു.

അതേസമയം, ശിവസേന- നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) കോണ്‍ഗ്രസ് കൂട്ടുകെട്ടിനെതിരെ സേനയ്ക്കുള്ളില്‍ പൊട്ടിത്തെറി തുടങ്ങിയിരുന്നു. ത്രികക്ഷി സഖ്യസര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ തിരഞ്ഞെടുത്തതിന് പിന്നാലെ ശിവസേന നേതാവ് രാജി വെച്ചിരുന്നു. . സേന നേതാവ് രമേശ് സോളങ്കിയാണ് തന്റെ രാജി ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

തന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ തീരുമാനം എടുക്കുകയാണെന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനും ശിവസേനക്ക് മുഖ്യമന്ത്രി ഉണ്ടാവുന്നതിലും അഭിനന്ദനങ്ങള്‍. പക്ഷേ, എന്റെ മനഃസാക്ഷിയും പ്രത്യയശാസ്ത്രവും കോണ്‍ഗ്രസുമായി പ്രവര്‍ത്തിക്കാന്‍ എന്നെ അനുവദിക്കുന്നില്ല. എനിക്ക് അര്‍ദ്ധമനസ്സോടെ പ്രവര്‍ത്തിക്കാന്‍ കഴിയില്ല, ഇത് എന്റെ പദവിക്കും, എന്റെ പാര്‍ട്ടി, എന്റെ സഹ ശിവ് സൈനിക്കുകര്‍ക്കും എന്റെ നേതാക്കള്‍ക്കും യോജിച്ചതല്ലന്ന് സോളങ്കി ട്വീറ്റ് ചെയ്തു. താന്‍ ബാലാസാഹേബിന്റെ ശിവ സൈനികനായി തുടരുമെന്ന് സോളങ്കി വ്യക്തമാക്കിയാണ് പാര്‍ട്ടി വിട്ടത്.

Related Articles

Latest Articles