Sunday, May 5, 2024
spot_img

‘ആവശ്യത്തിനുള്ള ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കണം’;തൃശൂർ കേരളവർമ്മ കോളേജിൽ അദ്ധ്യാപകരെ തടഞ്ഞുവച്ച് എസ്എഫ്ഐ സമരം

തൃശൂർ:കേരളവർമ്മ കോളേജിൽ ആവശ്യത്തിനുള്ള ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കണം എന്നാവശ്യപ്പെട്ട്
അദ്ധ്യാപകരെ തടഞ്ഞുവച്ച് എസ് എഫ് ഐ സമരം. സ്റ്റാഫ് കൗൺസിൽ നടക്കുന്ന ഹാളിൽ ആണ് എസ്‌ എഫ് ഐ പ്രവർത്തകർ അദ്ധ്യാപകരെ തടഞ്ഞു വെച്ചിരിക്കുന്നത്.

സ്റ്റാഫ് മീറ്റിംഗിനിടെയാണ് എസ് എഫ് ഐ പ്രവർത്തകർ സമരവുമായി റൂമിലേക്ക് എത്തിയത്. ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കും വരെ സമരം തുടരുമെന്ന തീരുമാനത്തിലാണ് സമരക്കാർ. പോലീസ് സ്ഥലത്തെത്തിയെങ്കിലും വിഷയത്തിൽ ഇടപെട്ടിട്ടില്ല. പ്രതിഷേധം സമാധാനപരമായിട്ടാകും നടത്തുകയെന്നാണ് വിദ്യാർത്ഥികൾ വ്യക്തമാക്കിയിട്ടുള്ളത്.

Related Articles

Latest Articles