Friday, May 24, 2024
spot_img

സംസ്ഥാനത്ത് വീണ്ടും തെരുവുനായ ശല്യം രൂക്ഷം;മലപ്പുറത്ത് നാല് വയസുകാരനെ തെരുവുനായ്ക്കൾ കടിച്ചുകീറി

മലപ്പുറം : സംസ്ഥാനത്ത് വീണ്ടും തെരുവുനായ ശല്യം രൂക്ഷം.താനാളൂരിൽ നാല് വയസുകാരനെ തെരുവുനായ്ക്കൾ കടിച്ചുകീറി.റഷീദ്-റസിയ ദമ്പതികളുടെ മകൻ റിസ്വാനാണ് കടിയേറ്റത്. കൂട്ടത്തോടെ എത്തിയ നായ്‌ക്കൾ റിസ്വാനെ കടിച്ചുകീറുകയായിരുന്നു.

വീടിന് പരിസരത്ത് വെച്ചാണ് റിസ്വാന് പരിക്കേറ്റത്. തലയോട്ടിയിൽ അടക്കം ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ശരീരത്തിലാകെ നാൽപ്പതിലേറെ മുറിവുകളുണ്ടെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തിരൂർ ജില്ലാ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Related Articles

Latest Articles